വിളര്‍ച്ച, രക്തത്തിലെ ഗ്ലൂക്കോസിന്റെ കുറവ്, പനി, ഹൃദയത്തകരാര്, ഉല്‍കണ്ഠ എന്നിവയാലുണ്ടാകുന്ന മന്ദതയും, തലച്ചോറിലെ തകരാര്‍ പേശികളുടെ സംവേദനക്ഷമത തകരാറിലാക്കുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും തലകറക്കമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സ്വയം കറങ്ങുന്ന തോന്നലിനെ സബ്ജക്ടീവ് എന്നും ചുറ്റുമുള്ള വസ്തുക്കള്‍ കറങ്ങുന്ന തോന്നലിനെ ഒബ്ജക്ടീവ് എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്.