Currency

ഈ ലക്ഷണങ്ങള്‍ സ്‌ട്രോക്കിന്റെ മുന്നറിയിപ്പാകാം

സ്വന്തം ലേഖകന്‍Friday, December 30, 2016 12:34 pm

തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം നിലച്ച് ശരീരത്തിന്റെ ഓരോ ഭാഗവും തളര്‍ന്നു പോകുന്ന അവസ്ഥയാണിത്. ഇതൊരു ഗുരുതരമായ അവസ്ഥതന്നെയാണ്. എന്നാല്‍ സ്‌ട്രോക്ക് വരുന്നതിനു മുമ്പ് ചില ലക്ഷണങ്ങള്‍ ഉണ്ടാകും. ഇവ അവഗണിക്കാതിരിക്കുക.

പക്ഷഘതം അല്ലെങ്കില്‍ സ്‌ട്രോക്ക് ജീവിതം തന്നെ തകര്‍ത്തേക്കാവുന്ന ഒന്നാണ്. തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം നിലച്ച് ശരീരത്തിന്റെ ഓരോ ഭാഗവും തളര്‍ന്നു പോകുന്ന അവസ്ഥയാണിത്. ഇതൊരു ഗുരുതരമായ അവസ്ഥതന്നെയാണ്. എന്നാല്‍ സ്‌ട്രോക്ക് വരുന്നതിനു മുമ്പ് ചില ലക്ഷണങ്ങള്‍ ഉണ്ടാകും. ഇവ അവഗണിക്കാതിരിക്കുക.

1, ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ പോലും കിതപ്പ് അനുഭവപ്പെട്ടാല്‍ സൂക്ഷിക്കുക. ഇത് സ്‌ട്രോക്കിന്റെ ലക്ഷണമാണ്.

2, പതിവായി നെഞ്ചുവേദന ഉണ്ടാകുന്നതും സൂക്ഷിക്കുക.

3, ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രികരിക്കാന്‍ സാധിക്കാതെ വരുന്നത് അപകടമാണ്.ഈ സാഹചര്യത്തില്‍ വൈദ്യസഹായം തേടുന്നതു നല്ലതാണ്.

4, പതിവായി എക്കിള്‍ ഉണ്ടാകുന്നത് സ്‌ട്രോക്കിന്റെ ലക്ഷണമാണത്രേ.

5, പെട്ടന്നുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളും സൂക്ഷിക്കുക. ഇത് ചിലപ്പോള്‍ സ്‌ട്രോക്കിന് കാരണമായേക്കാം.

6, അപകടകരമായ രീതിയിലുള്ള രോഗപ്രതിരോധശേഷിക്കുറവും സ്‌ട്രോക്കിന് കാരണമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x