ഒരു വലിയ ടബ്ബ് നിറയെ വെള്ളം കണ്ട ഗോറില്ല വെള്ളത്തില്‍ ചാടി ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോയില്‍. വലിയ ടബ്ബ് നിറയെ വെള്ളം കണ്ട ഗോറില്ല ആദ്യം വെള്ളത്തിലേക്ക് ഒന്നു ചാടി, രണ്ടു കൈ കൊണ്ടും ഒന്നു തഴുകി , പിന്നെ ഒന്നു വട്ടം കറങ്ങി, അതൊരു തുടക്കമായിരുന്നു.. ഒരു കിടിലന്‍ ഡാന്‍സിനുള്ള തുടക്കം.
ബ്രൗണ്‍ നിറമുള്ളതും ഇംഗ്ലീഷ് സംസാരിക്കാത്തതുമായ ഡോക്ടര്‍ തന്റെ മകനെ പരിശോധിക്കേണ്ടെന്നാണ് യുവതി പറയുന്നത്. മാത്രവുമല്ല പകരം വെളുത്ത ഡോക്ടര്‍ തന്റെ മകനെ പരിശോധിക്കണമെന്നും അവര്‍ പറയുന്നു. ഇത്രയും വലിയൊരു ക്ലിനിക്കില്‍ ‘ഒരു വെളുത്ത ഡോക്ടര്‍ പോലും ഇല്ലേ..’ എന്നായിരുന്നു സ്ത്രീയുടെ സംശയം.
ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്രയ്ക്ക് മുകളില്‍ വ്യാഴാഴ്ചയായിരുന്നു ഇലന്‍ഡിറയുടെ ജീവന് പണയം വെച്ചുള്ള ട്രപ്പീസ് കളി. വെള്ളച്ചാട്ടത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തി അതിന്റെ താഴ്ഭാഗത്ത് കയര്‍ തൂക്കിയിട്ട് അതിലെ വളയത്തില്‍ പിടിപ്പിച്ച കയറില്‍ കടിച്ച് പിടിച്ച് തൂങ്ങിയൊരു ഡാന്‍സ്.
മകളുടെ പന്ത്രണ്ട് വര്‍ഷത്തെ സ്കൂള്‍ദിന വിശേഷങ്ങള്‍ അവള് പങ്കുവെക്കുന്നത് ചേര്‍ത്തുവെച്ച് ഒരു വീഡിയോയാക്കി മാറ്റിയിരിക്കുകയാണ് ഇവിടെ ഒരച്ഛന്. ഗ്രാജ്വേഷന് തയ്യാറെടുക്കുന്ന മകള്‍ക്ക് അച്ഛന് സമ്മാനിച്ച ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
പാപ്പാന് യാത്ര ചോദിക്കുമ്പോള്‍ ചെരിഞ്ഞുനിന്നു മുത്തം നല്കുന്ന ആനയുടെ ദൃശ്യങ്ങള്‍ക്ക് തികച്ചും കൗതുകകരമാണ്. അതുകൊണ്ടുതന്നെ വീഡിയോയ്ക്ക് കാഴ്ചക്കാരേറെയാണ്. പോകട്ടേയെന്നുള്ള പാപ്പാന്റെ ചോദ്യത്തിനുള്ള മറുപടി തീറ്റയെടുക്കുന്നതിനിടയിലും ശിവരാജ് തലകുലുക്കി കാണിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നീട് തലചരിച്ചു നിന്നുകൊണ്ടു ശിവരാജ് മുത്തം നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം.
വിശന്നു വലഞ്ഞിരിക്കുന്ന നാലു കടുവകള്‍ക്കു മുന്നിലേക്കാണ് ജീവനോടെ ഒരു കഴുതയെ മൃഗശാലാ ജീവനക്കാര്‍ എറിഞ്ഞു കൊടുത്തത്. നൂറു കണക്കിനു സന്ദര്‍ശകര്‍ നോക്കി നില്‍ക്കേയായിരുന്നു ഈ ക്രൂരമായ പ്രവര്‍ത്തി. കിഴക്കന്‍ ചൈനയിലെ ഷാങ്സൂ മൃഗശാലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഉക്രൈന് തലസ്ഥാനമായ കീവിലാണ് ഭൂഗര്‍ഭ ജല വിതരണ പൈപ്പ് പൊട്ടിയത്. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരിക്കുന്നത്. സമീപത്തെ കെട്ടിടത്തിന്റെ ഏഴടിയോളം ഉയരത്തില്‍ വെള്ളം തെറിക്കുകയും ചെളിയും മണ്ണും പ്രദേശത്താകമാനം പരക്കുകയും ചെയ്തു.
ആസാമിലെ തിരക്കേറിയ റോഡുകളിലൊന്നിലാണ് കുട്ടിക്കൊമ്പന് ഫുട്ബോള്‍ കളിച്ചത്. അരമണിക്കൂറിലധികമാണ് കാടിറങ്ങിവന്ന കുട്ടിക്കൊമ്പന്റെ ഫുട്ബോള്‍ കളി നീണ്ടത്. മെയ് 8 ന് നടന്ന സംഭവം അക്ഷയ് ഗോഗോയ് എന്ന വ്യക്തിയാണ് പകര്‍ത്തിയത്. എന്നാല്‍ ഈ കുട്ടിയാനയുടെ വികൃതിക്കളി പെട്ടെന്നാണ് വൈറലായത്.
കെറ്റില്‍ബെല്‍ വളരെ അനായാസം ഉയര്‍ത്തിയാണ് യന്യ ഇന്റര്‍നെറ്റില്‍ താരമായിരിക്കുന്നത്. നാല് കിലോ ഭാരമുള്ള കെറ്റില്‍ബെല്‍ 117 തവണ ഉയര്‍ത്തിയാണ് യന്യയെന്ന ഈ കുഞ്ഞു ഉരുക്കു മനുഷ്യന് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.
വൈറ്റ് ടെയില്‍ഡ് ഡീര്‍ എന്ന വിഭാഗത്തില്‍പ്പെട്ട മാനാണ് മൃതദേഹത്തിന്റെ എല്ലു ചവയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. എന്താണെന്നറിയാനുള്ള കൗതുകം കൊണ്ടു മാന്‍ രുചിച്ചതായിരിക്കാമെന്നാണ് ഗവേഷകര്‍ ആദ്യം കരുതിയതെങ്കിലും മൂന്നു ദിവസത്തിനു ശേഷം മാന്‍ വീണ്ടും അതേ സ്ഥലത്തെത്തി അസ്ഥി ചവയ്ക്കുകയും അതില്‍ പറ്റിപ്പിടിച്ചിരുന്ന അവശിഷ്ടങ്ങള്‍ ഭക്ഷിക്കുകയും ചെയ്തു.