ഉക്രൈന്‍ തലസ്ഥാനമായ കീവിലാണ് ഭൂഗര്‍ഭ ജല വിതരണ പൈപ്പ് പൊട്ടിയത്. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരിക്കുന്നത്. സമീപത്തെ കെട്ടിടത്തിന്റെ ഏഴടിയോളം ഉയരത്തില്‍ വെള്ളം തെറിക്കുകയും ചെളിയും മണ്ണും പ്രദേശത്താകമാനം പരക്കുകയും ചെയ്തു.
ഭൂഗര്‍ഭ ജല വിതരണ പൈപ്പ് പൊട്ടി വെള്ളം ശക്തമായി തെറിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരെക്കൂട്ടുന്നു. ഉക്രൈന്‍ തലസ്ഥാനമായ കീവിലാണ് ഭൂഗര്‍ഭ ജല വിതരണ പൈപ്പ് പൊട്ടിയത്. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരിക്കുന്നത്.
സംഭവത്തില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കും സമീപത്തെ കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ ഉണ്ടായി. സമീപത്തെ കെട്ടിടത്തിന്റെ ഏഴടിയോളം ഉയരത്തില്‍ വെള്ളം തെറിക്കുകയും ചെളിയും മണ്ണും പ്രദേശത്താകമാനം പരക്കുകയും ചെയ്തു. എന്നാല്‍ സംഭവ സമയത്ത് പ്രദേശത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.