കുട്ടികളുടെ ആദ്യ സ്‌കൂള്‍ ദിനം ആഘോഷപൂര്‍വമാണ് എല്ലാവരും കാണുന്നത്. ഓരോ വര്‍ഷവും ആദ്യ സ്‌കൂള്‍ ദിനങ്ങളില്‍ ഒരോ പുത്തന്‍ അനുഭവങ്ങളായിരിക്കും കുട്ടികള്‍ക്ക് പറയാനുണ്ടാവുക. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് മകളുടെ ആദ്യ സ്‌കൂള്‍ ദിന വിശേഷങ്ങള്‍ പങ്കുവെച്ച് ഒര് അച്ഛന്‍ തയാറാക്കിയിരിക്കുന്ന വീഡിയോ ആണ്. അതും മകളുടെ പന്ത്രണ്ട് വര്‍ഷത്തെ സ്‌കൂള്‍ദിന വിശേഷങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
മകളുടെ പന്ത്രണ്ട് വര്‍ഷത്തെ സ്‌കൂള്‍ദിന വിശേഷങ്ങള്‍ അവള്‍ പങ്കുവെക്കുന്നത് ചേര്‍ത്തുവെച്ച് ഒരു വീഡിയോയാക്കി മാറ്റിയിരിക്കുകയാണ് ഇവിടെ ഒരച്ഛന്‍. ഗ്രാജ്വേഷന് തയ്യാറെടുക്കുന്ന മകള്‍ക്ക് അച്ഛന്‍ സമ്മാനിച്ച ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ലൈഫ് കോച്ചും എഴുത്തുകാരനുമായ കെവിന്‍ സ്‌കഗ്ഗ്‌സ് ആണ് തന്റെ മകള്‍ മെക്കന്‍സി കാര്‍ട്ടറിന് വേണ്ടി ഇത്തരമൊരു സമ്മാനം തയ്യാറാക്കിയത്. 18ലക്ഷത്തിലധികം ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.