Currency

ഈ 4 വയസുകാരന്‍ നിങ്ങളെക്കാള്‍ കരുത്തനാണ്, സോഷ്യല്‍ മീഡിയയില്‍ താരമായി യന്യ

സ്വന്തം ലേഖകന്‍Thursday, May 18, 2017 8:49 pm

കെറ്റില്‍ബെല്‍ വളരെ അനായാസം ഉയര്‍ത്തിയാണ് യന്യ ഇന്റര്‍നെറ്റില്‍ താരമായിരിക്കുന്നത്. നാല് കിലോ ഭാരമുള്ള കെറ്റില്‍ബെല്‍ 117 തവണ ഉയര്‍ത്തിയാണ് യന്യയെന്ന ഈ കുഞ്ഞു ഉരുക്കു മനുഷ്യന്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

ജിമ്മില്‍ മസിലുണ്ടാക്കാന്‍ പോകുന്നവര്‍ക്ക് സുപരിചതമായ ഒന്നാണ് കെറ്റില്‍ബെല്‍ എന്ന ഇരുമ്പുണ്ട. ആരോഗ്യവനായ ഒരു സാധാരണക്കാരന് നാലു കിലോഗ്രാം ഭാരമുള്ള കെറ്റില്‍ബെല്‍ പരമാവധി 50 തവണയൊക്കെ ഉയര്‍ത്തുമ്പോഴേക്കും കൈ കുഴയും.

എന്നാല്‍ റഷ്യക്കാരനായ നാലു വയസുകാരന്‍ യന്യ കുസ്‌മെന്‍കോവിന്‍ ഇക്കാര്യത്തില്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. കെറ്റില്‍ബെല്‍ വളരെ അനായാസം ഉയര്‍ത്തിയാണ് യന്യ ഇന്റര്‍നെറ്റില്‍ താരമായിരിക്കുന്നത്. നാല് കിലോ ഭാരമുള്ള കെറ്റില്‍ബെല്‍ 117 തവണ ഉയര്‍ത്തിയാണ് യന്യയെന്ന ഈ കുഞ്ഞു ഉരുക്കു മനുഷ്യന്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

11 വയസുകാരിയായ സഹോദരി യാനക്കൊപ്പമാണ് യന്യയും പ്രാദേശികതലത്തില്‍ നടത്തിയ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ചേച്ചി മത്സരിക്കുന്നതു കണ്ടതോടെ യന്യക്കും മത്സരത്തില്‍ ഒരു കൈ നോക്കണമെന്നായി. എന്നാല്‍ അവന്റെ ആഗ്രഹം നടക്കട്ടേയെന്ന് കരുതിയ സംഘാടകര്‍ പോലും ഇതുപോലൊരു പ്രകടനം ആയിരിക്കും യന്യ കാഴ്ചവെക്കുകയെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥനും പ്രൊഫഷണല്‍ അത്‌ലറ്റുമായ പിതാവാണ് ഇരുവര്‍ക്കും പരിശീലനം നല്‍കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x