ആസാമിലെ തിരക്കേറിയ റോഡുകളിലൊന്നിലാണ് കുട്ടിക്കൊമ്പന് ഫുട്ബോള്‍ കളിച്ചത്. അരമണിക്കൂറിലധികമാണ് കാടിറങ്ങിവന്ന കുട്ടിക്കൊമ്പന്റെ ഫുട്ബോള്‍ കളി നീണ്ടത്. മെയ് 8 ന് നടന്ന സംഭവം അക്ഷയ് ഗോഗോയ് എന്ന വ്യക്തിയാണ് പകര്‍ത്തിയത്. എന്നാല്‍ ഈ കുട്ടിയാനയുടെ വികൃതിക്കളി പെട്ടെന്നാണ് വൈറലായത്.
റോഡിലിറങ്ങി ഫുട്ബോള്‍ കളിക്കാന്‍ കുട്ടിക്കുറുമ്പന് മോഹം. പിന്നെ കുട്ടിക്കുറുമ്പന് ഒട്ടും മടിച്ചില്ല റോഡിലിറങ്ങി മോഹം പൂര്‍ത്തിയാക്കാന്‍ ഫുട്ബോള്‍ കളി തുടങ്ങി. എന്നാല്‍ തിരക്കേറിയ റോഡാണെന്നോ, റോഡ് മൊത്തം ബ്ലോക്കാക്കിയിട്ടാണ് തന്റെ ഈ കലാപരിപാടിയെന്നൊന്നും കുട്ടിയാനയ്ക്ക് ഓര്മയുണ്ടായില്ല. താന്‍ കാരണം എത്ര പേരുടെ യാത്ര വൈകുമെന്നോ അസൗകര്യങ്ങള്‍ ഉണ്ടാകുമെന്നോ അവന് എന്തിന് അറിയണം.
ആസാമിലെ തിരക്കേറിയ റോഡുകളിലൊന്നിലാണ് കുട്ടിക്കൊമ്പന് ഫുട്ബോള്‍ കളിച്ചത്. അരമണിക്കൂറിലധികമാണ് കാടിറങ്ങിവന്ന കുട്ടിക്കൊമ്പന്റെ ഫുട്ബോള്‍ കളി നീണ്ടത്. മെയ് 8 ന് നടന്ന സംഭവം അക്ഷയ് ഗോഗോയ് എന്ന വ്യക്തിയാണ് പകര്‍ത്തിയത്. എന്നാല്‍ ഈ കുട്ടിയാനയുടെ വികൃതിക്കളി പെട്ടെന്നാണ് വൈറലായത്. കുട്ടിക്കുറുമ്പന് ഫുട്ബോള്‍ കളിക്കാനായി കാലില്‍ തടഞ്ഞ വസ്തു പന്തൊന്നുമായിരുന്നില്ല, വെറും പ്ലാസ്റ്റിക് കുപ്പിയായിരുന്നു എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.
കുട്ടിയാനയുടെ കളി കഴിയും വരെ കാത്തുനിന്ന് ആസ്വദിക്കുന്ന വാഹനയാത്രക്കാരെയും ദൃശ്യങ്ങളില്‍ കാണാം. തിരക്കുള്ള ചിലര്‍ വാഹനം വഴി തിരിച്ചുവിടുന്നുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.