ബ്രൗണ്‍ നിറമുള്ളതും ഇംഗ്ലീഷ് സംസാരിക്കാത്തതുമായ ഡോക്ടര്‍ തന്റെ മകനെ പരിശോധിക്കേണ്ടെന്നാണ് യുവതി പറയുന്നത്. മാത്രവുമല്ല പകരം വെളുത്ത ഡോക്ടര്‍ തന്റെ മകനെ പരിശോധിക്കണമെന്നും അവര്‍ പറയുന്നു. ഇത്രയും വലിയൊരു ക്ലിനിക്കില്‍ 'ഒരു വെളുത്ത ഡോക്ടര്‍ പോലും ഇല്ലേ..' എന്നായിരുന്നു സ്ത്രീയുടെ സംശയം.
മകന്റെ അസുഖം എന്തെന്ന് പരിശോധിക്കുവാന്‍ വെളുത്ത ഡോക്ടറെ വേണമെന്ന് ആവശ്യപ്പെടുന്ന കനേഡിയന്‍ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കനേഡിയയിലെ ഒരു ക്ലിനിക്കിലാണ് സംഭവം. ബ്രൗണ്‍ നിറമുള്ളതും ഇംഗ്ലീഷ് സംസാരിക്കാത്തതുമായ ഡോക്ടര്‍ തന്റെ മകനെ പരിശോധിക്കേണ്ടെന്നാണ് യുവതി പറയുന്നത്. മാത്രവുമല്ല പകരം വെളുത്ത ഡോക്ടര്‍ തന്റെ മകനെ പരിശോധിക്കണമെന്നും അവര്‍ പറയുന്നു.
ഇത്രയും വലിയൊരു ക്ലിനിക്കില്‍ ‘ഒരു വെളുത്ത ഡോക്ടര്‍ പോലും ഇല്ലേ..’ എന്നായിരുന്നു സ്ത്രീയുടെ സംശയം. സ്ത്രീയുടെ ആവശ്യം കേട്ട് പലരും ഞെട്ടി. ‘അസ്വസ്ഥതപ്പെടുത്തുന്നതെന്നാണ്’ യുവതിയുടെ വാക്കുകളെ ഒണ്‍ട്രോണ്‍ ലിബറല്‍ പാര്‍ട്ടി നേതാവ് കാത്‌ലിന്‍ വിശദീകരിച്ചത്. വംശീയമായ സന്തുലനം നേടുന്നതില്‍ കാനഡ എത്രത്തോളം വളര്‍ന്നിട്ടുണ്ടെന്നും അവര്‍ ആശങ്കപ്പെട്ടു.
യുവതിയുടെ വംശീയാധിക്ഷേപത്തില്‍ രോഷാകുലരായ ചിലര്‍ സ്ത്രീയോട് തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ യുവതി തന്റെ വാദത്തിലും ആവശ്യത്തിലും ഉറച്ചുനില്‍ക്കുകയാണ്. ‘മകന്റെ ഇപ്പോഴുള്ള രോഗത്തേക്കാള്‍, അവനെ സംബന്ധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം നിങ്ങളെ പോലുള്ള ഒരു അമ്മയാണെന്ന്’ മറ്റൊരു സ്ത്രീ ശക്തമായ മറുപടിയിലൂടെ യുവതിക്കുനേരെ തിരിച്ചടിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.