എടിഎമ്മില്‍നിന്നും എങ്ങനെ എളുപ്പം പണം കവരാം എന്നു ചിന്തിച്ച കവര്‍ച്ചാ സംഘം കണ്ടെത്തിയത് വ്യത്യസ്ഥമായൊരു മാര്‍ഗമായിരുന്നു. എടിഎം മെഷീന് മുഴുവനോടെ അടിച്ചുമാറ്റുകയെന്നതായിരുന്നു ആ മാര്‍ഗം. യുഎസിലെ അര്കാന്സാസിലാണ് കവര്‍ച്ചാസംഘം എടിഎം മെഷീന് മുഴുവനോടെ കവര്‍ന്നത്.
എടിഎമ്മില്‍ നിന്നും പണം കവര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തകള്‍ നമ്മള് കേട്ടിട്ടുണ്ട്. പലപ്പോഴും എടിഎം കുത്തിത്തുറന്നും മറ്റുമാണ് മോഷണം നടത്താറ് പതിവ്. എന്നാല്‍ ഇത്തരത്തിലൊരു എടിഎം കവര്‍ച്ചയുടെ വളരെ വ്യത്യസ്തമായ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എടിഎമ്മില്‍നിന്നും എങ്ങനെ എളുപ്പം പണം കവരാം എന്നു ചിന്തിച്ച കവര്‍ച്ചാ സംഘം കണ്ടെത്തിയത് വ്യത്യസ്ഥമായൊരു മാര്‍ഗമായിരുന്നു.
എടിഎം മെഷീന് മുഴുവനോടെ അടിച്ചുമാറ്റുകയെന്നതായിരുന്നു ആ മാര്‍ഗം. യുഎസിലെ അര്കാന്സാസിലാണ് കവര്‍ച്ചാസംഘം എടിഎം മെഷീന് മുഴുവനോടെ കവര്‍ന്നത്. ഫോര്ക്ലിപ്റ്റ് ട്രക്ക് ഉപയോഗിച്ച് എടിഎം മെഷീന് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍വെ പൊലീസാണ് പുറത്തുവിട്ടത്.
എന്നാല്‍ വെളിപ്പെടുത്താനാകാത്ത അത്രയും തുക മെഷീനില്‍ ഉണ്ടായിരുന്നതായാണ് വിവരം. അതേസമയം കവര്‍ച്ചാസംഘം കണ്‍സ്ട്രക്ഷന്‍ മേഖലയിലുളളവരാണെന്നാണ് പൊലീസ് സംശയം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.