Currency

ആധുനിക സൗകര്യങ്ങളോടു കൂടിയ ചെറി റിട്ടയർമെന്റ് ഹോംസ് ഏപ്രിലിൽ പ്രവർത്തനം തുടങ്ങും

സ്വന്തം ലേഖകൻSaturday, January 21, 2017 7:54 pm

മനുഷ്യായുസ്സിലെ ഏറ്റവും തിരക്കൊഴിഞ്ഞ കാലമാണ് വാർദ്ധക്യം. ഈ വിശ്രമകാലം ഉല്ലാസഭരിതവും ആനന്ദകരവുമാക്കാനുള്ള ഒരിടമാണ് ചെറി റിട്ടർമെന്റ് ഹോംസ് – ദ് പാരഡൈസ്. എറണാകുളം ജില്ലയിലെ ഏഴക്കരനാടിനടുത്ത് പ്രകൃതി രമണീയമായ പുല്ലംകോട്ട് ചെറി എസ്റ്റേറ്റിലെ ദ് പാരഡൈസിൽ 19 കുടുംബങ്ങൾക്കും അതിഥികൾക്കും താമസിക്കാനുള്ള സൗകര്യമാണുള്ളത്.

സുഖസമൃദ്ധമായ വാർധക്യജീവിതത്തോടൊപ്പം സുരക്ഷിതവും വൃത്തിയുള്ളതുമായ അന്തരീക്ഷവും പ്രദാനം ചെയ്യുന്ന ഇവിടെ ആരോഗ്യപരിപാലനത്തിനും മറ്റും പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജോഗിംഗ് ട്രാക്കും പ്രത്യേക പാർക്കിങ്ങും ഒരുമിച്ചിരുന്നു ആഹാരം കഴിക്കാനുള്ള സൗകര്യവുമെല്ലാം ദ് പാരഡൈസിന്റെ പ്രത്യേകതയാണ്. മധ്യകേരളത്തിലെ ഏറ്റവും ആധുനിക സൗകര്യങ്ങളോടു കൂടിയ ഓൾഡ് ഏജ് ഹോം ആയ ചെറി റിട്ടയർമെന്റ് ഹോംസ് ഏപ്രിലിൽ പ്രവർത്തനം തുടങ്ങും. വാർദ്ധക്യത്തിലെ ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം കൂടിയാകും ഇവിടത്തെ വാസം.

സമാന തൽപ്പരരും സമാനപ്രായക്കാരുമായ ആളുകൾക്ക് ഒരുമിപ്പിച്ച് വാദ്ധക്യജീവിതം ആനന്ദകരമാക്കാനുള്ള അവസരമാണു ചെറി റിട്ടയർമെന്റ് ഹോംസ് ഒരുക്കുന്നത്. ആറ് സിംഗിൾ സ്റ്റോറി ഡുപ്ലെക്സ് വില്ലകളും രണ്ട് അപാർട്ട്മെന്റുകളും ഉൾപ്പെടുന്നതാണ് ദ് പാരഡൈസ് കെട്ടിട സമുച്ചയം. തങ്ങൾക്ക് പ്രിയപ്പെട്ടതും അനുയോജ്യവുമായ വാസസ്ഥലം തെരെഞ്ഞെടുക്കുവാനുള്ള സൗകര്യവുമുണ്ട്. 

1. കുടുംബങ്ങൾക്കായി വില്ല:- ടോയിലറ്റോട് കൂടിയ മാസ്റ്റർ ബെഡ് റൂം, ഹോം നേഴ്സിനും മറ്റും താമസിക്കാനായുള്ള ടോയിലറ്റോട് കൂടിയ ചെറിയ ഒരു മുറി, ലിവിംഗ് റൂം, സിറ്റൗട്ട് എന്നിവയുൾപ്പെടുന്ന വില്ല. മൊത്തം 418 സ്ക്വയർ ഫീറ്റ് വിസ്തൃതി.

2. തനിച്ച് കഴിയുന്നവർക്കായി അപാർട്ട്മെന്റ് :- ടോയിലറ്റോട് കൂടിയ ബെഡ് റൂം, ലിവിംഗ് റൂം, കോറിഡോർ. മൊത്തം 350 സ്ക്വയർ ഫീറ്റ്

3.കുടുംബങ്ങൾക്കായി അപാർട്ട്മെന്റ്: – ടോയിലറ്റോട് കൂടിയ മാസ്റ്റർ ബെഡ് റൂം, ഹോം നേഴ്സിനും മറ്റും താമസിക്കാനായുള്ള ടോയിലറ്റോട് കൂടിയ ചെറിയ ഒരു മുറി, ലിംവിംഗ് റൂം, ബാൽക്കണി. മൊത്തം 530 സ്ക്വയർ ഫീറ്റ്.

ഇവ കൂടാതെ അതിഥികളായി വരുന്ന രണ്ട് പേർക്ക് താമസിക്കാനുള്ള സൗകര്യവും ലഭിക്കുന്നതാണ്. ജീവനക്കാരായ വനിതകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക വാസസ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്.

അറുപത് കഴിഞ്ഞവർക്കായിരിക്കും പ്രവേശനം. ദ് പാരഡൈസിൽ താമസിക്കുന്നതിനുള്ള ചിലവ് വാടകയായാണു ഈടാക്കുക. പതിനഞ്ച് വർഷത്തേക്കുള്ള വാടക മാത്രമേ നൽകേണ്ടതായുള്ളൂ, ആദ്യഘട്ടത്തിൽ പത്ത് വർഷത്തേക്കുള്ള വാടകയും പത്ത് വർഷത്തിനുശേഷം ബാക്കി 50% തുകയും നൽകണം. കുടുംബങ്ങൾക്കായുള്ള വില്ലയ്ക്ക് 12 ലക്ഷവും, അപാർട്ട്മെന്റിനു 15 ലക്ഷവും, തനിച്ച് കഴിയുന്നവർക്കായുള്ള അപാർട്ട്മെന്റിനു 9 ലക്ഷവുമാണു പത്ത് വർഷത്തേക്കുള്ള വാടക. ഭക്ഷണം, വെള്ളം, വൈദ്രുതി, ജീവനക്കാരുടെ വേതനം എന്നിവ അന്തേവാസികൾ തുല്യമായി പങ്കിട്ടെടുക്കാം.

ചെറി റിട്ടർമെന്റ് ഹോംസ് – ദ് പാരഡൈസിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://www.cheriretirementhomes.com സന്ദർശിക്കുക. Sqn. Leader (Retd.) പി പി ചെറിയാൻ ആണ് ചെറി റിട്ടർമെന്റ് ഹോംസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. Phone: +91 9447116854


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x