കുവൈത്ത് സിറ്റി: കോവിഡ് ആരംഭിച്ചത് മുതല്‍ അടഞ്ഞുകിടക്കുന്ന മുഴുവന്‍ വിദ്യാലയങ്ങളും സെപ്റ്റംബറില്‍ തുറക്കും. ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ കുട്ടികളുടെ ബാഹുല്യമുള്ള സ്‌കൂളുകളുടെ പ്രവര്‍ത്തനം 2 ഷിഫ്റ്റുകളിലായി ക്രമീകരിക്കേണ്ടി വരുമെന്ന് സൂചന.
ആരോഗ്യ സംരക്ഷണ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമായിരിക്കും സ്‌കൂളുകള്‍ തുറക്കുകയെങ്കിലും കുട്ടികളുടെ ബാഹുല്യം അധികൃതരില്‍ ആശങ്കയുളവാക്കുന്നു. ഈ സാഹചര്യത്തിലാണ് അത്തരം സ്‌കൂളുകളുടെ പ്രവര്‍ത്തനം 2 ഷിഫ്റ്റുകളിലാക്കാനുള്ള നീക്കം. രാവിലെ 7.30ന് തുടങ്ങി 11 വരയും 12ന് തുടങ്ങി വൈകിട്ട് 3.30 വരെയുമാകും ഷിഫ്റ്റുകള്‍. ഒരു പീരിയഡ് 35 മിനിറ്റില്‍ കവിയരുതെന്നും നിര്‍ദേശമുണ്ടാകും.
പൊതു/ സ്വകാര്യ മേഖലയില്‍ 1460 സ്‌കൂളുകളാണ് നീണ്ട ഇടവേളയ്ക്ക് ശേഷം സെപ്റ്റംബറില്‍ തുറക്കാന്‍ ആലോചിക്കുന്നത്. പൊതുമേഖലയില്‍ 855ഉം സ്വകാര്യമേഖലയില്‍ 605ഉം സ്‌കൂളുകളുണ്ട്. പൊതുമേഖലയില്‍ മാത്രം 202 കിന്റര്‍ഗാര്‍ട്ടനുകളും 297 പ്രൈമറി സ്‌കൂളുകളുമാണുള്ളത്. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ 233, സെക്കന്‍ഡറി വിഭാഗത്തില്‍ 151 സ്‌കൂളുകളുണ്ട്. സ്വകാര്യ അറബ് സ്‌കൂളുകളൂം 179. ഇന്ത്യന്‍ ഉള്‍പ്പെടെ സ്വകാര്യ വിദേശ സ്വകാര്യ വിദ്യാലയങ്ങള്‍ 409 എണ്ണമുണ്ട്.
സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ സംവിധാനങ്ങള്‍ ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിലെയും ആരോഗ്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട 10 അംഗസംഘം എല്ലാ വിദ്യാലയങ്ങളിലും സന്ദര്‍ശനം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സമാന പരിശോധന സ്വകാര്യ വിദ്യാലയങ്ങളിലും ഉണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.