കരടികള്‍ക്കു സമീപത്തുകൂടി കാറില്‍ സഞ്ചരിച്ച ഇവര്‍ കാറിന്റെ ഗ്ലാസ് താഴ്ത്തി കരടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ ശ്രമിക്കുകയായിരുന്നു. ഭക്ഷണം എറിഞ്ഞു കൊടുക്കാന്‍ ഗ്ലാസ് താഴ്ത്തിയ വിടവിലൂടെ കൈയിട്ട് കരടി യുവാവിനെ ആക്രമിച്ചു.
വന്യജീവി സങ്കേതത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന സഞ്ചാരികള്‍ പലപ്പോഴും അപകടത്തില്‍പ്പെടാറുണ്ട്. അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പാടെ അവഗണിക്കുന്നതാണ് ഇത്തരം അപകടങ്ങളില്‍ കൂടുതലും സംഭവിക്കുന്നതിന് കാരണം. മൃഗശാലയില്‍ വരുമ്പോള്‍ ജീവികള്‍ക്ക് ഭക്ഷണം നല്‍കരുതെന്നുള്ള നിര്‍ദേശവും പലപ്പോഴും നമ്മള്‍ കേള്‍ക്കാറുള്ളതാണ്. ഇത്തരത്തിലുള്ള നിര്‍ദേശം അവഗണിച്ചതാണ് ചൈനയിലെ ഒരു സഞ്ചാരിക്കും പറ്റിയത്. ഇവിടെ സ്വന്തം കാറില്‍ സഫാരിക്കിറങ്ങിയ യുവാവും കൂട്ടുകാരുമാണ് കരടികളുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്.
കരടികള്‍ക്കു സമീപത്തുകൂടി കാറില്‍ സഞ്ചരിച്ച ഇവര്‍ കാറിന്റെ ഗ്ലാസ് താഴ്ത്തി കരടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ ശ്രമിക്കുകയായിരുന്നു. ഭക്ഷണം എറിഞ്ഞു കൊടുക്കാന്‍ ഗ്ലാസ് താഴ്ത്തിയ വിടവിലൂടെ കൈയിട്ട് കരടി യുവാവിനെ ആക്രമിച്ചു. എന്നാല്‍ പെട്ടെന്നുതന്നെ ഗ്ലാസ് ഉയര്‍ത്തിയതിനാല്‍ കൂടുതല്‍ അപകടമൊന്നും സംഭവിച്ചില്ല.
ബെയ്ജിങ്ങിലെ ബാദലിങ് വൈല്‍ഡ് ലൈഫ് വേള്‍ഡില്‍ നടന്ന ഈ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇവരുടെ പിന്നില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു വാഹനത്തിലുള്ളവരാണ് പകര്‍ത്തിയത്. ഈ വന്യജീവി സങ്കേതത്തില്‍ സ്വന്തം വാഹനത്തില്‍ സഞ്ചരിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് അനുവാദമുണ്ട്. കഴിഞ്ഞ വര്‍ഷംവന്യജീവി സങ്കേതത്തിനുള്ളില്‍ വെച്ച് കാര്‍ നിര്‍ത്തിയിറങ്ങിയ രണ്ടു യുവതികള്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.