
സിന്‍ഡര്‍ബ്ലോക്ക് എന്ന പൂച്ചയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. അമിതവണ്ണമുള്ള ഈ പൂച്ച വ്യായാമം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അണ്ടര്‍വാട്ടര്‍ ട്രെഡ്മില്ലിലാണ് സിന്‍ഡറിന്റെ വ്യായാമം. സിന്‍ഡര്‍ ഗെറ്റ്സ് ഫിറ്റ് എന്ന യൂട്യൂബ് അക്കൗണ്ടില്‍ വന്ന ആറ് സെക്കന്‍ഡ് ക്ലിപ്പാണ് വൈറലായിരിക്കുന്നത്.
സിന്‍ഡറിന് വ്യായാമം കൂടുതല്‍ രസത്തോടെ ചെയ്യാന്‍ ‘യു ക്യാന്‍ ഡു ഇറ്റ്’ എന്ന് പറയുന്ന പൂച്ചകളുടെ ശബ്ദവും കേള്‍പ്പിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. സിന്‍ഡറിന് ഭാരം കൂടിയത് കാരണം ചാടാനും ഓടാനും വളരെ പ്രയാസമാണ്. നാല് കിലോ ഉടനെ കുറയ്ക്കണമെന്നാണ് സിന്‍ഡറിന്റെ ഡോക്ടര്‍ പറയുന്നത്.
ആദ്യമൊക്കെ വ്യായാമം ചെയ്യാന്‍ സിന്‍ഡറിന് മടിയായിരുന്നു. അവള് ഇപ്പോള്‍ ട്രെഡ്മില്ലുമായി പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്ന് സിന്‍ഡറിന്റെ ഡോക്ടര്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.