കൂട്ടിനകത്ത് സവാരി നടത്തുന്നതിനിടെയിലാണ് മോട്ടോ എന്നു പേരുള്ള 10 വയസുകാരന്‍ സിംഹത്തിന്റെ മുന്നിലേക്ക് ഒരു സോപ്പ് കുമിള പറന്നു വന്നത്. സംഭവം എന്താണെന്ന് അടുത്തു ചെന്നു പരിശോധിക്കാമെന്ന് മോട്ടുവും കരുതി. അതേസമയം കാര്യമായി നിരീക്ഷിക്കുന്നതിനിടെ കുമിള നിലത്തു വീണു പൊട്ടി.
കാട്ടിലെ രാജാവാണ് സിംഹം. തന്റെ ധൈര്യം കൊണ്ട് നേടിയെടുത്തതുമാണ് ഈ പേരും സ്ഥാനവും. എന്നാല്‍ ഒരു സോപ്പ് കുമിളയ്ക്ക് മുന്നില്‍ തന്റെ ധൈര്യം പണയംവെച്ച് അപമാനിതനായിരിക്കുകയാണ് ഈ രാജാവ്. ബ്രിട്ടനിലെ ബ്രോക്സ്ബോണിലുള്ള പാരഡൈസ് വന്യജീവി പാര്‍ക്കിലെ സിംഹത്തിനാണ് സോപ്പ് കുമി കണ്ട് ഞെട്ടി അമളി പറ്റിയത്. തന്റെ ഗൗരവത്തിനും വലിപ്പത്തിനും ചേരാത്ത വിധമായിരുന്നു സോപ്പു കുമിള കണ്ടപ്പോഴുള്ള സിംഹരാജന്റെ ഞെട്ടല്‍.
കൂട്ടിനകത്ത് സവാരി നടത്തുന്നതിനിടെയിലാണ് മോട്ടോ എന്നു പേരുള്ള 10 വയസുകാരന്‍ സിംഹത്തിന്റെ മുന്നിലേക്ക് ഒരു സോപ്പ് കുമിള പറന്നു വന്നത്. സംഭവം എന്താണെന്ന് അടുത്തു ചെന്നു പരിശോധിക്കാമെന്ന് മോട്ടുവും കരുതി. അതേസമയം കാര്യമായി നിരീക്ഷിക്കുന്നതിനിടെ കുമിള നിലത്തു വീണു പൊട്ടി. ഈ സമയം മോട്ടോ പരിസരം മറന്നു ഞെട്ടിപ്പോയി. ഭയന്ന് രണ്ടടി പിന്നോട്ടു മാറുകയും പിന്നീട് ഒന്നുമറിയാത്ത മട്ടില്‍ സ്ഥലം കാലിയാക്കുകയും ചെയ്തു.
പാര്‍ക്കു സന്ദര്‍ശിക്കാനെത്തിയവരിലാരോ ആണ് ഈ ദൃശ്യം പകത്തിയത്. സമൂഹമാധ്യമങ്ങളില്‍ വിഡിയോ ദൃശ്യങ്ങള്‍ പങ്കു വച്ചതോടെ സിംഹരാജന്റെ ഞെട്ടലിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.