ജയറാമിന്റെ മകന്‍ കാളിദാസനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ഗാനമാണ് നോട്ട് 'സങ്കട'ത്തിനായി ക്ലബ്ബ് എഫ്എം ടീം അംഗങ്ങള്‍ 'ക്യൂ' മരമാക്കി ഉപയോഗപ്പെടുത്തിയത്.
തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്ന് വലഞ്ഞ ജനങ്ങള്‍ രാപ്പകല്‍ ക്യൂവില്‍നിന്ന് കഷ്ടപ്പെടുന്നതിന്റെ വേദന സിനിമാ ഗാനത്തിന്റെ പാരഡിയോടെ പുറത്തിറക്കി ക്ലബ്ബ് എഫ്എം 99.6. ദുബായിലെ ക്ലബ്ബ് എഫ്എം പ്രവര്‍ത്തകര്‍ ബാങ്കുകള്‍ക്കും എടിഎം കൗണ്ടറുകള്‍ക്കും മുന്നില്‍ ജനങ്ങള്‍ ക്യൂ നില്‍ക്കുന്നത് പോലെ ക്യൂ നിന്ന് കൊണ്ട് ഗിറ്റാറിന്റെ ഈണത്തില്‍ സ്വയം പാടിയതായാണ് രംഗം ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യൂ ട്യൂബില്‍ പോസ്റ്റ് ചെയ്ത ഈ ഗാനം ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു.
ജയറാമിന്റെ മകന്‍ കാളിദാസനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ഗാനമാണ് നോട്ട് ‘സങ്കട’ത്തിനായി ക്ലബ്ബ് എഫ്എം ടീം അംഗങ്ങള്‍ ‘ക്യൂ’ മരമാക്കി ഉപയോഗപ്പെടുത്തിയത്.

(പാട്ടിന്റെ വരികള്‍ ചുവടെ)
ആ… ആ… ആ… ആ… ആ… ആ… ആ…
ഞാനും ഞാനുമെന്റാളും ആ നാല്‍പ്പത് പേരുംക്യൂവില്‍ നില്‍പ്പുണ്ട് നോട്ടൊന്നു മാറ്റാന്‍
കൈയ്യിലാണേല്‍ അഞ്ഞൂറിന്‍ നോട്ട്ക്യൂവിലാണേല്‍ വല്ലാത്ത പാട്
ഞാനൊന്നു തള്ളി അവര്‍ എന്നെയും തള്ളിനാല്പ്പത് പേരും ഒന്നിച്ചു തള്ളി
എന്തൊരു തിക്ക് ഹാ എന്തൊരു തള്ള്എന്തൊരു പാടാണാ നോട്ടൊന്നു മാറ്റാന്‍
എന്‍ വിധിയല്ലേ ക്യൂവില്‍ നില്‍പ്പല്ലേഎന്റെ നോട്ടെല്ലാം വെറും പേപ്പറായില്ലേ
ജാതിയുമില്ല മതവുമില്ല നമ്മളെല്ലാരും ഒരേ ക്യൂവിലായില്ലേ
ജാതിയുമില്ല മതവുമില്ല മനുഷ്യരെല്ലാരും ഒന്നു പോലായില്ലേ…
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.