
യാങ് നിയു എന്ന രണ്ടു വയസുകാരി ആനക്കുട്ടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നു. കുന്നിന് ചെരുവിലെ ചെളിയിലൂടെ സമീപത്തുള്ള തടാകക്കരയിലേക്ക് ആനക്കുട്ടി ഇരുന്നു നിരങ്ങി നീങ്ങുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ കൗതുകമാകുന്നത്. അവളുടെ ജീവിതത്തിലെ ആനന്ദകരമായ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരാണ്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള ഏഷ്യന്‍ എലിഫന്റ് ആന്‍ഡ് റെസ്ക്യൂ സെന്ററിലെ അന്തേവാസിയാണു യാങ് നിയു.
രണ്ടു വര്‍ഷം മുമ്പാണ് ആനക്കുട്ടി ഇവിടെയെത്തിയത്. ആനക്കുട്ടിയുടെ ജീവിതവും കൗതുകകരമാണ്. കാടിനകത്ത് ശരീരം നിറയെ മുറിവുകളുമായി കുട്ടിയാനയെ ഗ്രാമവാസികളാണ് കണ്ടെത്തിയത്. ആനക്കുട്ടിയുടെ യാങ് നിയു എന്ന പേരിനു പിന്നിലും ഒരു കഥയുണ്ട്. ഈ വാക്കിന്റെ അര്‍ത്ഥം ‘ആടിന്റെ മകള്‍’ എന്നാണ്. ആടിന്റെ പാല് കുടിച്ചാണ് ആനക്കുട്ടി വളര്‍ന്നത്. അതിനാലാണ് ആടിന്റെ മകള്‍ എന്നര്‍ത്ഥം വരുന്ന യാങ് നിയു എന്ന പേര് ആനക്കുട്ടിക്കു നല്‍കിയത്.
രണ്ടു വര്‍ഷത്തെ കൃത്യമായ പരിചരണം നല്‍കിയാണ് ആനക്കുട്ടിയുടെ ആരോഗ്യം വീണ്ടെടുത്തത്. ശരീരത്തിലെ വ്രണങ്ങളെല്ലാം ഭേദമായ ആനക്കുട്ടി ഇപ്പോള്‍ സന്തോഷവതിയാണെന്നു തെളിയിക്കുന്നതാണ് ദൃശ്യങ്ങള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.