Currency

ചുഴലിക്കാറ്റ്: ഓസ്‌ട്രേലിയയില്‍ രണ്ട് മരണം, കനത്ത നാശനഷ്ടം

സ്വന്തം ലേഖകന്‍Sunday, April 2, 2017 3:20 pm

ന്യൂ സൌത്ത് വെയില്‍സിലെ കിഴിക്കന്‍ മേഖലയില്‍ നിന്നും നിരവധി ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കാറ്റ് ഈ പ്രദേശത്ത് ഇനിയും ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ആളുകളോട് ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

ബ്രിസ്‌ബയ്ന്‍: ഓസ്‌ട്രേലിയയുടെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ ചുഴലിക്കാറ്റില്‍ രണ്ട് പേര്‍ മരിച്ചു. കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണുണ്ടായത്. മഴ ശക്തമായി തുടരുകയാണ്. പ്രധാന നഗരങ്ങളിലേക്കുള്ള റോഡ് ഗതാഗതം ഭാഗികമായി നിലച്ചു. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പലപ്രദേശങ്ങളിലും വെള്ളത്തിനിടയിലാണ്. വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടു. കഴിഞ്ഞ ദിവസം കാറ്റ് ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായും വിജയം കണ്ടില്ല. ന്യൂ സൌത്ത് വെയില്‍സിലെ കിഴിക്കന്‍ മേഖലയില്‍ നിന്നും നിരവധി ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കാറ്റ് ഈ പ്രദേശത്ത് ഇനിയും ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ആളുകളോട് ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

ക്വീന്‍സ് ലാന്‍ഡിന്റെ വടക്കു കിഴക്കന്‍ മേഖലിയിലെ റോഡ് ഗതാഗതവും നിലച്ചു. ഇവിടേക്ക് അടിയന്തിര സഹായം എത്തിക്കുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി ദുരന്ത നിവാരണ സേന അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x