ലഘുനിദ്രയില്‍ ഏര്‍പ്പെടുന്ന സമയത്ത് തലച്ചോറിലെ ദീര്‍ഘകാല ഓര്‍മ്മകളെല്ലാം ഒന്നുകൂടി പൊടിത്തട്ടിയെടുക്കപ്പെടുകയും ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം കൂടുതല്‍ വ്യക്തയോടും തെളിമയോടും തലച്ചോറില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന നല്ലനല്ല കാര്യങ്ങളെ കോര്‍ത്തിണക്കി ഒരു ടാഗുപോലെയാക്കി തലച്ചോറില്‍ സൂക്ഷിക്കുന്നു.
ജോലിതിരക്കുകള്‍ക്കിടയില്‍ എല്ലാവര്ക്കും നഷ്ടമാകുന്ന ഒന്നാണ് ഉറക്കം. പകല്‍ സമയത്ത് പ്രത്യേകിച്ച് അഞ്ച് മിനിട്ട് പോലും ഉറങ്ങാന്‍ സാധിക്കാറുമില്ല. എന്നാല്‍ തിരക്കുകള്‍ക്കിടയിലും തൊണ്ണൂറുമിനിട്ട് ആരോഗ്യത്തിനായി മാറ്റിവെയ്ക്കാന്‍ തയ്യാറാണെങ്കില്‍ ആരോഗ്യവും അതിനോടൊപ്പം പതിമടങ്ങ് ഓര്‍മ്മശക്തിയും നിങ്ങള്‍ക്ക് സ്വന്തമാക്കാം.
പകല്‍സമയത്ത് 90 മിനിട്ട് മനസിനെ ശാന്തമായി വിട്ട് സുന്ദര സ്വപ്നങ്ങള്‍ കണ്ട് ഉറങ്ങുന്നതിലൂടെ പല നേട്ടങ്ങളും നമ്മുക്ക് കൈവരുന്നെന്നാണ് പുതിയ പഠനം പറയുന്നത്. ജനീവ സര്‍വ്വകലാശാലയില്‍ ഡോക്ടര്‍ കിംഗായുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് പകലുറക്കത്തിന്റെ പ്രാധാന്യം വ്യക്തമായത്.
പഠനത്തിനായി ആളുകളെ രണ്ട് വിഭാഗമായി തിരിച്ച് മൂന്നുമാസം നിരീക്ഷണത്തിന് വിധേയമാക്കുകയായിരുന്നു. പകല്‍ ഉറങ്ങിയവരുടെയും ഉറങ്ങാത്തവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയാണ് ഗവേഷകര്‍ നിരീക്ഷണത്തിന് വിധേയമാക്കിയത്. ലഘുനിദ്രയില്‍ ഏര്‍പ്പെടുന്ന സമയത്ത് തലച്ചോറിലെ ദീര്‍ഘകാല ഓര്‍മ്മകളെല്ലാം ഒന്നുകൂടി പൊടിത്തട്ടിയെടുക്കപ്പെടുകയും ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം കൂടുതല്‍ വ്യക്തയോടും തെളിമയോടും തലച്ചോറില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന നല്ലനല്ല കാര്യങ്ങളെ കോര്‍ത്തിണക്കി ഒരു ടാഗുപോലെയാക്കി തലച്ചോറില്‍ സൂക്ഷിക്കുന്നു.
പകലുറക്കം ശീലമാക്കിയ ഗ്രൂപ്പിന്റെ തലച്ചോറിന്റെ ഒരു ഭാഗത്ത് ഓര്‍മ്മകള്‍ സൂക്ഷിക്കുന്നതിനായി ഒരിടം രൂപപ്പെടുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ഇക്കാര്യം എംആര്‍ഐ സ്കാനിങ്ങിലൂടെയും സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.