
ഹോങ്കോങ്: കടുത്ത അന്തരീക്ഷ മലിനീകരണം നേരിടുന്ന ലോകനഗരങ്ങളില്‍ കൂടുതലും ഇന്ത്യയില്‍. തലസ്ഥാനമായ ന്യൂഡല്‍ഹിയുടെ പരിസര നഗരമായ ഗുരുഗ്രാമാണ് ലോകത്തിലെ തന്നെ ഏറ്റവും അന്തരീക്ഷ മലിനീകരണം നേരിടുന്ന പട്ടണം. ഗാസിയബാദാണ് രണ്ടാമത്. പാകിസ്താനിലെ ഫൈസലാബാദ് മൂന്നാമതും.
നാലുമുതല്‍ ഏഴുവരെ നഗരങ്ങളും ഇന്ത്യയില്‍ തന്നെയാണ് -ഫരീദാബാദ്, ഭീവണ്ടി, നോയ്ഡ, പട്‌ന. ആദ്യ 20 നഗരങ്ങളില്‍ 18 എണ്ണവും ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളിലാണെന്നതും ശ്രദ്ധേയമാണ്. അതേസമയം കഴിഞ്ഞ കണക്കുകളില്‍ മുന്നിലായിരുന്ന ചൈനീസ് പട്ടണങ്ങള്‍ ഇത്തവണ മെച്ചപ്പെട്ടു.
എട്ടാം സ്ഥാനത്ത് ചൈനീസ് പട്ടണമായ ഹോതാന്‍ ഉണ്ടെങ്കിലും അവിടത്തെ മറ്റു നഗരങ്ങള്‍ പുരോഗമിച്ചിട്ടുണ്ട്. ലഖ്‌നോ (9), ലാഹോര്‍ (10) എന്നിവയാണ് ആദ്യ പത്തിലെ മറ്റു നഗരങ്ങള്‍. അന്തരീക്ഷ മലിനീകരണത്തിന് ഏറെ പഴികേള്‍ക്കുന്ന ന്യൂഡല്‍ഹി 11ാം സ്ഥാനത്താണ്. വനനശീകരണത്താല്‍ അവസ്ഥ കൂടുതല്‍ പരിതാപകരമായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.