Currency

ഗാര്‍ഹിക ജോലി: യുഎഇയില്‍ റിക്രൂട്ടിങ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ നടപടി ശക്തം

സ്വന്തം ലേഖകന്‍Sunday, September 10, 2017 12:44 pm

ഗാര്‍ഹിക ജോലിക്കാരുടെ റിക്രൂട്ടിങ്ങ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഒട്ടേറെ പരിഷ്‌കരണ നടപടികളാണ് യുഎഇ സ്വീകരിച്ചു വരുന്നത്. യു.എ.ഇ ആവിഷ്‌കരിച്ച പുതിയ ഗാര്‍ഹിക തൊഴില്‍ നിയമപ്രകാരം വീട്ടുവേലക്കാരുടെ സേവന വേതന വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

റിയാദ്: യുഎഇയിലേക്ക് ഗാര്‍ഹിക ജോലിക്കാരുടെ റിക്രൂട്ടിങ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ നടപടി ശക്തമാക്കുന്നു. ഗാര്‍ഹിക ജോലിക്കാരുടെ റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഒട്ടേറെ രാജ്യങ്ങളുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. കൂടുതല്‍ രാജ്യങ്ങളുമായി ഇതുമായി ബന്ധപ്പെട്ട കരാറുകളില്‍ ഒപ്പുവെക്കാന്‍ തീരുമാനിച്ചതായി യുഎഇ അധികൃതര്‍ വെളിപ്പെടുത്തി.

ഗാര്‍ഹിക ജോലിക്കാരുടെ റിക്രൂട്ടിങ്ങ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഒട്ടേറെ പരിഷ്‌കരണ നടപടികളാണ് യുഎഇ സ്വീകരിച്ചു വരുന്നത്. യു.എ.ഇ ആവിഷ്‌കരിച്ച പുതിയ ഗാര്‍ഹിക തൊഴില്‍ നിയമപ്രകാരം വീട്ടുവേലക്കാരുടെ സേവന വേതന വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് പോലും കൃത്യമായ മാനദണ്ഡം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാധ്യതകള്‍ നിര്‍ണയിച്ചതു കാരണം കൂടുതല്‍ രാജ്യങ്ങള്‍ യുഎഇയിലേക്ക് വീട്ടുവേലക്ക് തങ്ങളുടെ പൗരന്‍മാരെ അയക്കാന്‍ സന്നദ്ധരാണ്.

കൃത്യമായ തൊഴില്‍ പരിരക്ഷ ഉറപ്പാക്കിയാകും വീട്ടുവേലക്കാരുടെ റിക്രൂട്ടിങ് പ്രക്രിയ മുന്നോട്ടു കൊണ്ടു പോവുകയെന്നും മന്ത്രാലയം നേരിട്ടു തന്നെയാകും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x