Currency

ഭക്ഷണശേഷം ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല

സ്വന്തം ലേഖകന്‍Friday, September 22, 2017 1:06 pm

ഭക്ഷണത്തിനു മുമ്പ് പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവ എല്ലാവരും പാലിക്കാറുണ്ട്. എന്നാല്‍ ഭക്ഷണശേഷം പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് മിക്കവരും അജ്ഞരാണ്. ഭക്ഷണം കഴിച്ച ശേഷം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുമുണ്ട്.

ഭക്ഷണത്തിനു മുമ്പ് പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവ എല്ലാവരും പാലിക്കാറുണ്ട്. എന്നാല്‍ ഭക്ഷണശേഷം പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് മിക്കവരും അജ്ഞരാണ്. ഭക്ഷണം കഴിച്ച ശേഷം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുമുണ്ട്.

പുകവലി ഒഴിവാക്കുക. ചിലയാളുകള്‍ ഭക്ഷണം കഴിച്ച ശേഷം ഉടന്‍തന്നെ പുക വലിക്കുന്നത് ശീലമാണ്. എന്നാല്‍ ഈ ശീലം ആരോഗ്യത്തിന് വളരെയധികം ഹാനികരമാണ്. കാരണം ഭക്ഷണം കഴിച്ച ശേഷം ഉടന്‍തന്നെ സിഗരറ്റ് വലിക്കുന്നത് 10 സിഗരറ്റ് വലിച്ചതിന്റെ ദൂഷ്യമാണ് നിങ്ങളുടെ ശരീരത്തിലുണ്ടാക്കുക.

ഭക്ഷണശേഷം പഴങ്ങള്‍ കഴിക്കുക എന്നതും പതിവുള്ള ഒരു കാര്യമാണ്. പഴങ്ങള്‍ ദഹനപ്രക്രിയയെ സഹായിക്കും എന്നതാണ് ഇതിന് കാരണം. ഇത് ശരി തന്നെയാണ്. എന്നാല്‍ പഴങ്ങള്‍ കഴിക്കുന്നത് ഭക്ഷണ ശേഷം ഉടനെയാകരുത്. ഭക്ഷണശേഷം ഉടന്‍ തന്നെ പഴങ്ങള്‍ കഴിച്ചാല്‍ അത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കും.

ഭക്ഷണം എത്ര കഴിച്ചാലും തൃപ്തിയാവണമെങ്കില്‍ ഒരു ചായ കുടിക്കണം എന്നുള്ളവര്‍ ആ ശീലം മാറ്റുക. ഭക്ഷണശേഷം ചായ കുടിക്കുന്നത് ഭക്ഷണത്തിലെ പ്രോട്ടീനെ ദഹിപ്പിക്കാന്‍ സമയമെടുക്കും.

ആഹാരം കഴിച്ച ശേഷം ഉടന്‍ തന്നെ കുളിക്കുന്നതും ശരീരത്തിന് ദോഷം ചെയ്യും. ഇത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുമെങ്കിലും വയറിലെ രക്തയോട്ടം കുറയ്ക്കും.

ഭക്ഷണം കഴിച്ച ശേഷം ഉടനെ ഉറങ്ങുന്നതും ശരിയല്ല. ഈ ശീലം ദഹനപ്രശ്നങ്ങള്‍ വര്‍ധിപ്പിക്കാനും, പൊണ്ണത്തടിയുണ്ടാക്കാനും മാത്രമേ സഹായിക്കുകയുള്ളൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x