Currency

വെറും വയറ്റില്‍ പാല്‍ കുടിക്കാമോ?

സ്വന്തം ലേഖകന്‍Thursday, July 6, 2017 3:09 pm

ഒരു സമീകൃതാഹാരമായി കരുതുന്ന പാലില്‍ എല്ലാത്തരം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാല്‍ ആരോഗ്യത്തിന് ഉത്തമമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അത് എപ്പോഴാണ് കുടിക്കേണ്ടത് എന്ന കാര്യത്തില്‍ ന്യൂട്രീഷ്യന്‍മാര്‍ തമ്മില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നു.

നല്ല ആരോഗ്യത്തിനു വേണ്ടി എല്ലാം ദിവസവും ഒരു ഗ്ലാസ് പാല്‍ ശീലമാക്കുന്നവര്‍ കുറവല്ല. ഒരു സമീകൃതാഹാരമായി കരുതുന്ന പാലില്‍ എല്ലാത്തരം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാല്‍ ആരോഗ്യത്തിന് ഉത്തമമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അത് എപ്പോഴാണ് കുടിക്കേണ്ടത് എന്ന കാര്യത്തില്‍ ന്യൂട്രീഷ്യന്‍മാര്‍ തമ്മില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നു. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വിഭാഗം പറയുന്നത് പാല്‍ രാവിലെ വെറുംവയറ്റില്‍ കുടിക്കണമെന്നാണ്. മറ്റു ചിലര്‍ പറയുന്നത് രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് പാല്‍ കുടിക്കണമെന്നുമാണ്. വെറും വയറ്റില്‍ പാല്‍ കുട്ടിക്കുന്നതിനെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായം നോക്കാം:

പാല്‍ ഒരു സമീകൃതാഹാരം: ‘പാല്‍ വെറുമൊരു പാനീയമല്ല, ഒരു സമീകൃതാഹാരമാണ്.. ഇക്കാര്യത്തില്‍ തര്‍ക്കമില്ല. പരമ്പരാഗതമായി പാല്‍ നിത്യവും കുടിക്കുന്നത് നമ്മുടെ ശീലമാണ്. ദഹനപ്രശ്‌നങ്ങള്‍, ഗ്യാസ്‌ട്രൈക്ക് പ്രശ്‌നങ്ങളോ ഇല്ലാത്തവര്‍ പാല്‍ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല’ എന്നാണ് പ്രമുഖ ന്യൂട്രീഷനിസ്റ്റ് ഡോ. രൂപാലി ദത്ത പറയുന്നത്.

വെറും വയറ്റില്‍ നന്നല്ല: രാവിലെ വെറുംവയറ്റില്‍ പാല്‍ കുടിക്കുന്നത് നല്ലതല്ലെന്നാണ് മറ്റൊരു പ്രമുഖ ന്യൂട്രീഷ്യനായ ശില്‍പ അരോറയുടെ അഭിപ്രായം. വെറുംവയറ്റില്‍ നാരങ്ങാവെള്ളമോ, ആപ്പിള്‍ ജ്യൂസോ കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് ശില്‍പ പറയുന്നത്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കി കൂടുതല്‍ ഉന്‍മേഷവും ഊര്‍ജ്ജവും നല്‍കാന്‍ ഈ പാനീയങ്ങള്‍ക്ക് സാധിക്കുമെന്നും അതുകഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം പാല്‍ കുടിക്കുന്നതാണ് നല്ലതെന്നും ശില്‍പ പറയുന്നു.

ആയുര്‍വേദം പറയുന്നതിങ്ങനെ: എല്ലാവരും വെറുംവയറ്റില്‍ പാല്‍ ഉപയോഗിക്കരുതെന്നും ഒരോരുത്തരുടെയും ശാരീരിക ഘടനയെ ആശ്രയിച്ച് വേണം പാല്‍ കുടിക്കാനെന്നുമാണ് ആയുര്‍വേദം പറയുന്നത്. അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വെറും വയറ്റില്‍ പാല്‍ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അതേസമയം ഭക്ഷണം അലര്‍ജി ഉണ്ടാക്കുന്നവര്‍ ജാഗ്രത പുലര്‍ത്തുകയും വേണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x