Currency

ഭക്ഷണശേഷം തണുത്തവെള്ളം കുടിക്കരുതെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Thursday, April 6, 2017 5:10 pm

ഭക്ഷണ ശേഷം തണുത്ത വെള്ളം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്. ഇത്തരത്തില്‍ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. കൊഴുപ്പുള്ള ഇറച്ചി പോലുള്ള ഭക്ഷണങ്ങള്‍ കഴച്ചതിനു ശേഷം തണുത്ത വെള്ളം കുടിയ്ക്കുമ്പോള്‍ ഇവ കൂടുതല്‍ കട്ടിയാവുകയും ഇത് ദഹനം പതുക്കെയാക്കുകയും ചെയ്യും.

ദഹനപ്രക്രിയ പതുക്കെയാകുന്നതു കൊണ്ടുതന്നെ ഉറക്കം തൂങ്ങുക, ക്ഷീണം അനുഭവപ്പെടുക തുടങ്ങിയവ സ്വാഭാവികമാണ്. ദഹനം ശരിയാകാത്തത് നല്ല ഉറക്കത്തെ ബാധിക്കും.

ഭക്ഷണശേഷം തണുത്ത വെള്ളം കുടിക്കുന്നത് തലവേദന, മൈഗ്രേന് തുടങ്ങിയവയുണ്ടാക്കാനുള്ള് സാധ്യത കൂട്ടുന്നു. ഇത് ശരീരത്തിന്റെ കൊഴുപ്പു നീങ്ങുന്ന പ്രക്രിയ പതുക്കെയാക്കും. തുടര്‍ന്ന് തടി വെക്കുന്നതിനു കാരണമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x