ഏകദേശം 14 അടിയോളം നീളമുള്ള വലിയ ബ്ലാക് മാംബയോടായിരുന്നു കുള്ളന്‍ കീരി പോരാട്ടം നടത്തിയത്. കീരിയെ കണ്ട് ഇഴഞ്ഞു പോകാനൊരുങ്ങിയ പാമ്പിന്റെ പിന്നാലെ ചെന്ന് വാലില്‍ കടിച്ചുവലിച്ച് കീരി ആക്രമണം നടത്തുകയായിരുന്നു. എന്നാല്‍ ചെറുത്തു നില്‍പ്പിന് മുതിരാതെ രക്ഷപെടാനുള്ള ശ്രമത്തിലായിരുന്നു പാമ്പ്.
പാമ്പും കീരിയും ശത്രുക്കളാണ്. സാധാരണ കീരിയുള്ള പ്രദേശത്തെങ്ങും പാമ്പുകള്‍ എത്താറുമില്ല. എന്നാല്‍ ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ ബ്ലാക് മാംബയും കീരിയും തമ്മില്‍ ഏറ്റുമുട്ടിയ വീഡിയോ വൈറലായിരിക്കുകയാണ്. കൂറ്റന്‍ ബ്ലാക് മാംബയെ തുരത്തിയ കുള്ളന്‍ കീരിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ആഫ്രിക്കയില്‍ ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്നാണ് ബ്ലാക് മാംബ. എന്നാല്‍ തന്റെ സ്ഥലത്ത് അതിക്രമിച്ചു കയറിയ ബ്ലാക് മാംബയുമായി കീരി ഏറ്റുമുട്ടുകയായിരുന്നു.
ഏകദേശം 14 അടിയോളം നീളമുള്ള വലിയ ബ്ലാക് മാംബയോടായിരുന്നു കുള്ളന്‍ കീരി പോരാട്ടം നടത്തിയത്. കീരിയെ കണ്ട് ഇഴഞ്ഞു പോകാനൊരുങ്ങിയ പാമ്പിന്റെ പിന്നാലെ ചെന്ന് വാലില്‍ കടിച്ചുവലിച്ച് കീരി ആക്രമണം നടത്തുകയായിരുന്നു. എന്നാല്‍ ചെറുത്തു നില്‍പ്പിന് മുതിരാതെ രക്ഷപെടാനുള്ള ശ്രമത്തിലായിരുന്നു പാമ്പ്. ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെ ഔദ്യോഗിക ഗൈഡായ ബ്രെറ്റ് ഹോര്‍ലിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ലോകത്തിലെ ഏറ്റവും വിഷമുള്ളതും അപകടകാരികളും വേഗതയേറിയതുമായ പാമ്പുകളാണ് ബ്ലാക് മാംബകള്‍. കീരിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാനായി സമീപത്തുള്ള പൊന്തക്കാട്ടിലെ വലിയ മരത്തിലാണ് പാമ്പ് അഭയം പ്രാപിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.