കോയില്‍ ഹോ ഡിസൂസയെന്ന 24 കാരി വെള്ളിയാഴ്ച്ചയാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ചയുടനെ ഡോക്ടര്‍മാര്‍ കുട്ടിയെ അമ്മയുടെ അരികില്‍ എത്തിച്ചപ്പോള്‍ ഉടന്‍ തന്നെ കുഞ്ഞ് അമ്മയുടെ മുഖത്ത് കെട്ടിപ്പിടിച്ച് തന്റെ മുഖം ചേര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നിമിഷങ്ങളോളം കെട്ടിപ്പിടിച്ച് കിടന്നു.
കുറച്ചുനാള്‍ മുമ്പ് ജനിച്ചയുടന്‍ നഴ്‌സിന്റെ കൈയ്യില്‍ പിടിച്ച് നടന്ന് പോകുന്ന കുഞ്ഞിന്റെ വീഡിയോ നാം കണ്ടതാണ്. ഇപ്പോള്‍ ഇതാ അടുത്ത സംഭവം പുറത്തു വന്നിരിക്കുന്നു. ഒരമ്മയും കുഞ്ഞുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. ജനിച്ചുവീണയുടനെ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ബ്രസീലിലെ സാന്റ മോണിക്ക ആശുപത്രിയിലെ ലേബര്‍ റൂമില്‍ നിന്നാണ് ആര്‍ക്കും സന്തോഷം പകരുന്ന ഈ അത്ഭുത രംഗങ്ങള്‍. കോയില്‍ ഹോ ഡിസൂസയെന്ന 24 കാരി വെള്ളിയാഴ്ച്ചയാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ചയുടനെ ഡോക്ടര്‍മാര്‍ കുട്ടിയെ അമ്മയുടെ അരികില്‍ എത്തിച്ചപ്പോള്‍ ഉടന്‍ തന്നെ കുഞ്ഞ് അമ്മയുടെ മുഖത്ത് കെട്ടിപ്പിടിച്ച് തന്റെ മുഖം ചേര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നിമിഷങ്ങളോളം കെട്ടിപ്പിടിച്ച് കിടന്നു.
അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ ഡോക്ടര്‍മാരാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. അവരിലാരോ ഒരാള്‍ പിന്നീടിത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ചെയ്തു. അതോടെ ദൃശ്യങ്ങള്‍ വൈറലായി. തങ്ങളുടെ ഇത്രയും നാളത്തെ അനുഭവത്തില്‍ ഇത് ആദ്യത്തെ സംഭവമാണെന്നാണ് ഓപ്പറേഷന്‍ തിയേറ്ററിനുള്ളിലുള്ളവര്‍ പറഞ്ഞത്. തന്റെ മകള്‍ക്ക് തന്നോട് ഇത്രയും ഇഷ്ടമുണ്ടോയെന്ന് തനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ബ്രന്‍ഡ പറയുന്നത്. ലക്ഷണക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.