Currency

സൗദി ദേശീയദിനം: ഇളവുമായി ഇത്തിഹാദ് എയര്‍വേയ്‌സ്

സ്വന്തം ലേഖകന്‍Saturday, September 23, 2017 5:01 pm

പത്തുശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളും ഇളവ് പ്രഖ്യാപിച്ചവയില്‍ ഉള്‍പ്പെടുന്നു. യുഎഇയില്‍ നിന്നു റിയാദ്, ദമാം, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കു പോകുന്നവര്‍ക്കും ഇളവ് ലഭ്യമാണ്.

അബുദാബി: സൗദി അറേബ്യയുടെ ദേശീയദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഇത്തിഹാദ് എയര്‍വേയ്‌സ് സൗദിയില്‍ നിന്നുള്ള എല്ലാ കേന്ദ്രങ്ങളിലേക്കും എയര്‍ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. പത്തുശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളും ഇളവ് പ്രഖ്യാപിച്ചവയില്‍ ഉള്‍പ്പെടുന്നു. യുഎഇയില്‍ നിന്നു റിയാദ്, ദമാം, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കു പോകുന്നവര്‍ക്കും ഇളവ് ലഭ്യമാണ്.

യുഎഇ ഭരണാധികാരികള്‍ ദേശീയദിനത്തില്‍ സൗദിക്ക് ആശംസ അറിയിച്ചതിനൊപ്പം വാണിജ്യകേന്ദ്രങ്ങളിലും വിമാനത്താവളത്തിലും നിരത്തിലും സൗദി ദേശീയ പതാകകള്‍ സ്ഥാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദേശീയദിനത്തില്‍ സൗദിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കു സൗദി പതാകകള്‍ കൈമാറിയാണ് അധികൃതര്‍ സഹോദരരാജ്യത്തിന് ആശംസകള്‍ അറിയിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x