Currency

ഇത്തിഹാദ് എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് അബൂദബിയില്‍ ഒരു രാത്രി സൗജന്യ താമസം ഒരുക്കുന്നു

സ്വന്തം ലേഖകന്‍Friday, June 2, 2017 11:41 am

അബുദാബി യാസ് ഐലന്‍ഡിലെ റാസിഡന്‍ ബ്ലൂ ഹോട്ടലിലാണ് യാത്രികര്‍ക്ക് ഒരു രാത്രി താമസം ലഭിക്കുക. സെപ്തംബര്‍ 15 വരെ യാത്രക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്ല്യം മിഡില്‍ ഈസ്റ്റിനു പുറമേ ആഫ്രിക്ക, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇകോണമി ക്ലാസ് യാത്രക്കാര്‍ക്കും ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു.

 

അബൂദബി: മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അബൂദാബിയില്‍ ഇത്തിഹാദ് എയര്‍വേയ്‌സ് ഒരു രാത്രിയിലെ സൗജന്യ ഹോട്ടല്‍ താമസത്തിന് സൗകര്യം ഒരുക്കുന്നു. അബുദാബി യാസ് ഐലന്‍ഡിലെ റാസിഡന്‍ ബ്ലൂ ഹോട്ടലിലാണ് യാത്രികര്‍ക്ക് ഒരു രാത്രി താമസം ലഭിക്കുക. സെപ്തംബര്‍ 15 വരെ യാത്രക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്ല്യം മിഡില്‍ ഈസ്റ്റിനു പുറമേ ആഫ്രിക്ക, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇകോണമി ക്ലാസ് യാത്രക്കാര്‍ക്കും ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു.

യുഎഇയുടെ തലസ്ഥാന നഗരത്തെ ആസ്വാദിക്കാനുള്ള സുവര്‍ണ്ണാവസരം അതിഥികള്‍ക്ക് നല്‍കുകയാണ് ഈ ഓഫറിലൂടെയെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ ബുലൂകി അറിയിച്ചു. മരുഭൂമി, ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്, യാസ് ഐലന്‍ഡ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ യാത്രക്കാര്‍ക്ക് അവസരമുണ്ടാകും.

2011 മുതല്‍ ഇത്തിഹാദ് യാത്രക്കാര്‍ക്ക് സ്റ്റോപ്പ് ഓവര്‍ സൗകര്യം നല്‍കി വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 44 ലക്ഷത്തിലധികം സഞ്ചാരികള്‍ അബുദാബി വിമാനത്താവളം വഴി സ്‌റ്റോപ്പ് ഓവര്‍ ഉപയോഗിച്ച് സന്ദര്‍ശനം നടത്തിയതായും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x