ചൈനയിലെ യിങ്കൗ നഗരത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.സര്‍ക്കസ് കടുവയാണ് പരിശീലകനെ കഠിച്ചു കീറിയത്. സര്‍ക്കസ് കാണാന്‍ എത്തിയ ആളുകളില്‍ നിന്ന് വെറും 2 മീറ്റര്‍ അകലത്തിലായിരുന്നു സംഭവം നടന്നത്.
കാണികള്‍ നോക്കി നില്‍ക്കെ കടുവ പരിശീലകനെ കടിച്ചു കീറി. ചൈനയിലെ യിങ്കൗ നഗരത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.സര്‍ക്കസ് കടുവയാണ് പരിശീലകനെ കഠിച്ചു കീറിയത്. സര്‍ക്കസ് കാണാന്‍ എത്തിയ ആളുകളില്‍ നിന്ന് വെറും 2 മീറ്റര്‍ അകലത്തിലായിരുന്നു സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്.
സര്‍ക്കസ് നടക്കുന്നതിനിടയില്‍ ക്ഷീണിതനായ കടുവ പരിശീലകനു നേരെ ചാടിവീഴുകയായിരുന്നു. പരിശീലകനെ രക്ഷിക്കുന്നതിനായി കൂടെയുള്ളവര്‍ വലിയ വടികൊണ്ട് അടിച്ചും മറ്റും കടുവയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കടുവ കീഴടങ്ങിയില്ല. കടുവ പിടിവിട്ടില്ലെന്നു മാത്രമല്ല പരിശീലകനെ തറയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. കടുവയുടെ ആക്രമണത്തിനിരയായ പരിശീലകന്റെ പരിക്കുകള്‍ ഗുരുതരമല്ല.
തുടര്‍ച്ചയായി അഭ്യാസപ്രകടനം നടത്തിയ കടുവ ക്ഷീണിതനായിരുന്നു. ഒരു ദിവസം മൂന്നു തവണ വരെ അഭ്യാസപ്രകടനം നടത്തേണ്ടിവന്നിരുന്നു. ഇതാകാം കടുവയെ പ്രകോപിപ്പിച്ചത് എന്നാണ് വിലയിരുത്തല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.