Currency

ശബ്ദം കേട്ടാല്‍ ബോധം കെട്ടു വീഴുന്ന ആടുകള്‍ (വീഡിയോ)

സ്വന്തം ലേഖകന്‍Wednesday, April 26, 2017 4:46 pm
Play

ബോധം കെടുന്ന ആടുകള്‍ എന്ന വിളിപ്പേരുള്ള മയോട്ടോണിയ ആടുകള്‍ അമേരിക്കയിലെയും യൂറോപ്പിലെയും തണുപ്പു കാലാവസ്ഥയുള്ള മേഖലകളിലാണ് ഉള്ളത്. ഇവ ചെറിയ ശബ്ദം കേള്‍ക്കുന്ന ഉടന്‍ തന്നെ ബോധം കെട്ട് വീഴുകയാണ് ചെയ്യുന്നത്.

അപ്രതീക്ഷിതമായി മനുഷന്റെ മനസിനെ പടിച്ചുലയ്ക്കുന്ന സംഭവമുണ്ടായാല്‍ ബോധം കെട്ടു വീഴുന്നത് സ്വാഭാവികമാണ്. മൃഗങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള പ്രവണതകള്‍ ഇതുവരെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ടെന്നിസിയിലുള്ള മയോട്ടോണിയ എന്ന വിഭാഗത്തില്‍പെട്ട ആടുകള്‍ ഇക്കാര്യത്തില്‍ വ്യത്യസ്ഥവും കൗതുകവും നിറഞ്ഞതാണ്. പതുക്കെ ഒന്നു തുമ്മുന്ന ശബ്ദം കേട്ടാല്‍ പോലും ഈ വിഭാഗത്തില്‍പ്പെട്ട ആടുകള്‍ തല കറങ്ങി വീഴും.

Fainting-Goats-1

ബോധം കെടുന്ന ആടുകള്‍ എന്ന വിളിപ്പേരുള്ള മയോട്ടോണിയ ആടുകള്‍ അമേരിക്കയിലെയും യൂറോപ്പിലെയും തണുപ്പു കാലാവസ്ഥയുള്ള മേഖലകളിലാണ് ഉള്ളത്. ഇവ ചെറിയ ശബ്ദം കേള്‍ക്കുന്ന ഉടന്‍ തന്നെ ബോധം കെട്ട് വീഴുകയാണ് ചെയ്യുന്നത്. ഇവ വീഴുന്നതിനുമുണ്ട് ഒരു പ്രത്യേകത. ഒരു സെക്കന്റ് അനങ്ങാതെ നിന്നിട്ട് വെട്ടിയിട്ട പോലെ നിലത്തു വീഴുകയും ഒരു നിമിഷം കാല് നാലും നിവര്‍ത്തികിടക്കുകയുമാണ് ചെയ്യുന്നത്. പിന്നീട് വശം തിരിഞ്ഞ് അല്‍പ്പനേരം അനങ്ങാതെ കിടന്ന ശേഷം പതുക്കെ എഴുന്നേല്‍ക്കും.

എന്നാല്‍ ആടുകള്‍ക്ക് ഇത്തരത്തില്‍ സംഭവിക്കുന്നത് ഇവയുടെ ബോധം പോകുന്നതു മൂലമല്ലെന്നും ശരീരം പൂര്‍ണ്ണമായി നിശ്ചലമാകുന്നതുകൊണ്ടാണെന്നുമാണ് ഗവേഷകര്‍ പറയുന്നത്. മയോട്ടോണിയ കൊഗ്നീഷ്യ എന്നാണ് ഈ അവസ്ഥയുടെ പേര്. ഇത് മസിലുകളെ ബാധിക്കുന്ന അവസ്ഥയാണ്. നാഡീ ഞരമ്പുകള്‍ക്കോ തലച്ചോറിനോ ഇതുമായി ബന്ധമില്ലെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x