
അബൂദബി: മൂടല്‍മഞ്ഞുള്ളപ്പോള്‍ ഗതാഗതനിയമം ലംഘിച്ചാല്‍ പിഴയും ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബൂദബി പൊലീസിന്റെ മുന്നറിയിപ്പ്. 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളുമാണ് നല്‍കുക. പുലര്‍ച്ചെയും മറ്റും കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റോഡുകളില്‍ കാഴ്ച കുറഞ്ഞത് അപകടങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി. റോഡുകളില്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നിലുള്ള വാഹനങ്ങളില്‍ നിന്ന് മതിയായ അകലം പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഹസാര്‍ഡ്സ് ലൈറ്റ് ഉപയോഗിക്കരുത്. കാഴ്ച മറയുകയോ സിഗ്നലുകള്‍ കാണാനാവാതെ വരികയോ ചെയ്താല്‍ വാഹനം സുരക്ഷിതമായ സ്ഥലത്ത് നിര്‍ത്തിയിട്ട ശേഷം ഹസാര്‍ഡ്സ് ലൈറ്റുകള്‍ തെളിച്ച് മറ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കണം. ഓട്ടത്തിനിടയില്‍ ഹസാര്‍ഡ്സ് ലൈറ്റ് ഇടുന്ന ഡ്രൈവര്‍മാരും പിഴ നല്‍കേണ്ടിവരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.