
കളി കാര്യമായപ്പോള്‍ കുഞ്ഞ് വട്ടം കറക്കിയത് സ്‌കൂള്‍ അധികൃതരെ. ആറ് വയസുകാരിയുടെ തല ഭിത്തിക്കുള്ളില്‍ കുടുങ്ങിയതാണ് പ്രശ്‌നമായത്. കിഴക്കന്‍ ചൈനയിലെ സുഷോ, ലിംഗാബി കൗണ്ടിയിലുള്ള പ്രൈമറി സ്‌കൂളിലാണ് സംഭവം. ഇടുങ്ങിയ ഭിത്തിക്കുള്ളില്‍ തലയിട്ട് കളിക്കുകയായിരുന്നു വിദ്യാര്‍ഥി. ഒടുവില്‍ തല തിരിച്ച് എടുക്കാന്‍ വയ്യാത്ത അവസ്ഥയിലായി.
ഇമര്‍ജന്‍സി സര്‍വീസ് അധികൃതരെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. രണ്ട് ഭിത്തികളില്‍ ഒന്ന് കട്ടറുപയോഗിച്ച് പൊളിച്ച് കുട്ടിയെ പുറത്തെടുക്കാം എന്ന് കരുതിയെങ്കിലും അത് കുട്ടിയ്ക്ക് അപകടമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഭിത്തി സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് ഉരസി മിനുസപ്പെടുത്തി തലയില്‍ എണ്ണയിട്ട് പതുക്കെ പുറത്തേക്ക് എടുക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.