Currency

ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ അഥവാ വിരുദ്ധാഹാരങ്ങള്‍

സ്വന്തം ലേഖകൻSaturday, October 22, 2016 6:55 pm

നാം നിത്യേന കഴിക്കുന്ന ഭക്ഷണങ്ങളിൽ വിഷ സമാനമായി ശരീരത്തിന് ദോഷം വരുത്തുന്ന ഭക്ഷ്യ വസ്തുക്കൾ എന്തെല്ലാമെന്ന് നോക്കാം. രോഗബാധ ഒഴിവാക്കാനും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനും ഇത് പ്രധാനമാണ്.

ഒന്നിച്ചു പാചകം ചെയ്യുന്നത് വഴിയോ കൂട്ടിച്ചേര്‍ക്കുന്നത് വഴിയോ ചില ആഹാരങ്ങള്‍ വിഷമയമാകാം. അവ ശരീരത്തിന് ഹാനികരമാണെന്നും ഇവ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും വൈദ്യശാസ്ത്രം പറയുന്നു. നാം നിത്യേന കഴിക്കുന്ന ഭക്ഷണങ്ങളിൽ വിഷ സമാനമായി ശരീരത്തിന് ദോഷം വരുത്തുന്ന ഭക്ഷ്യ വസ്തുക്കൾ എന്തെല്ലാമെന്ന് നോക്കാം. രോഗബാധ ഒഴിവാക്കാനും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനും ഇത് പ്രധാനമാണ്.

എന്താണ് വിരുദ്ധാഹാരം?

ചേര്‍ച്ചയില്ലാത്ത ആഹാരങ്ങളെയാണ് വിരുദ്ധാഹാരം എന്നതുകൊണ്ട് പൊതുവെ ഉദ്ദേശിക്കുന്നത്. ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്നവയാകം ഇവ. ധാതുക്കളെയും ഓജസ്സിനേയും ക്ഷയിപ്പിച്ച് രോഗ പ്രതിരോധശേഷിക്കുതന്നെ വെല്ലുവിളിയുയർത്തിയേക്കും വിരുദ്ധാഹാരങ്ങൾ. ആഹാരവിഹാരങ്ങള്‍ കൊണ്ട് ദോഷങ്ങളെ ഇളക്കിത്തീര്‍ത്ത് അവ പുറത്തുപോകാതെ ശരീരത്തിനുള്ളില്‍ തന്നെ നിലനിന്ന് സ്വാഭാവികപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്നെങ്കില്‍ അതിനെ വിരുദ്ധാഹാരമെന്ന് പറയുന്നു. ചിലതരം ഭക്ഷ്യ വസ്തുക്കള്‍ ഒരുമിച്ച് ചേരുമ്പോള്‍ അവയുടെ അളവ്, പാചക രീതി എന്നിവയെ അടിസ്ഥാനമാക്കി വിരുദ്ധാഹാരമായി മാറാം. ചിലത് ഒരുമിച്ച് പാകപ്പെടുത്തിയാല്‍ വിരുദ്ധമാകുമ്പോള്‍, മറ്റു ചിലതാകട്ടെ ഒരു പ്രത്യേക അളവില്‍ ചേര്‍ത്താലാണ് വിരുദ്ധാഹാരമാകുക.

ആരോഗ്യത്തിന് നല്ലതല്ലാത്ത ഭക്ഷണരീതികൾ

  • നെയ്യ്, തേന്‍, വെളളം ഇവ തുല്യ അളവിലെടുത്ത് ഉപയോഗിക്കരുത്
  • മത്സ്യം വറുത്ത പാത്രത്തില്‍ മറ്റു വിഭവങ്ങള്‍ പാകം ചെയ്യുന്നത് ദോഷമാണ്
  • ഓട്ടുപാത്രത്തില്‍ സൂക്ഷിച്ച നെയ്യ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നന്നല്ല
  • പാലിനൊപ്പം മത്സ്യം, ചെമ്മീന്‍, ഉപ്പ്, പച്ചക്കറികള്‍, ചക്കപ്പഴം, അമരയ്ക്ക, മുളളങ്കി, പുളിരസമുളള മാങ്ങ, മോര്, മുതിര എന്നിവ കഴിക്കാൻ പാടില്ല
  • മോരും മീനും കോഴിയിറച്ചിയും തൈരും ഒരുമിച്ച് ഉപയോഗിക്കുന്നത് സോറിയാസിസ് ഉണ്ടാകാൻ കാരണമാകും
  • മത്സ്യത്തിനൊപ്പം തേന്‍, ശര്‍ക്കര, എളള്, പാല്‍, ഉഴുന്ന്, മുളപ്പിച്ച ധാന്യം എന്നിവ കഴിക്കരുത്
  • മുയല്‍, പോത്ത്, പന്നി, കുളക്കോഴി ഇവയുടെ മാംസത്തിനൊപ്പം പാല്‍, തേന്‍, ഉഴുന്ന്, ശര്‍ക്കര, മുളളങ്കി, മുളപ്പിച്ച ധാന്യം
  • തൈരിനൊപ്പം പായസം, കോഴിയിറച്ചി, മാനിറച്ചി എന്നിവ കഴിക്കരുത്
  • വാഴപ്പഴത്തിനൊപ്പം തൈരും മോരും കഴിക്കരുത്
  • ചൂടുളള ആഹാരത്തിനൊപ്പം മദ്യം, തൈര്, തേന്‍ എന്നിവ കഴിക്കരുത്
  • തേനിനൊപ്പം ശര്‍ക്കര കുരുമുളക്, തിപ്പലി എന്നിവ കഴിക്കരുത്
  • കടുകെണ്ണയില്‍ കൂണ്‍ പാകം ചെയ്യുന്നത് നന്നല്ല
  • തേൻ ചൂടാക്കരുത്
  • പഴുത്തതും പഴുക്കാത്തതുമായ പഴങ്ങള്‍ ഒരേ സമയം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല
  • നല്ല തണുത്തതും ഏറെ ചൂടുളളതുമായ ആഹാര പദാര്‍ത്ഥങ്ങള്‍ കൂട്ടിക്കലര്‍ത്തരുത്

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x