Currency

ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നതിന്റെ കാരണം ഇതാണ്

സ്വന്തം ലേഖകന്‍Tuesday, March 7, 2017 4:25 pm

ഉച്ചഭക്ഷണത്തിന് ശേഷം നിങ്ങള്‍ ഉറക്കം തൂങ്ങാറുണ്ടോ?. അതിന് പ്രധാന കാരണം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണ്. കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന പ്രോട്ടീനും ഉപ്പിന്റെ അംശവുമാണ് ഉച്ചയ്ക്ക് ഉറക്കം വരുന്നതിനുള്ള പ്രധാന കാരണമെന്നാണ് പുതിയ പഠനം പറയുന്നത്.

ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഉറക്കം വരുന്നത് സ്വാഭാവികമാണ്. ഉപ്പ്, മൈദ, പഞ്ചസാര എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വേഗം ഉറക്കം വരും. ഗ്ലൈസെമിക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് ഉറക്കം തൂങ്ങാന്‍ കാരമണാകുകയും ചെയ്യും.

അമേരിക്കയിലെ സാര്‍ഡിയാഗോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കം അനുഭവപ്പെടുന്നതിനുള്ള കാരണം കണ്ടെത്തുന്നതിനായി പഠനം നടത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x