Currency

വിവിധ രാജ്യങ്ങള്‍ നിരോധിച്ച എട്ടുതരം ആഹാരങ്ങൾ

സ്വന്തം ലേഖകൻSunday, December 4, 2016 3:25 pm

പല കാരണങ്ങളാൽ വിവിധ രാജ്യങ്ങൾ ചിലയിനം ഭക്ഷണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യത്തിന് ഹാനികരമാണെന്ന റിപ്പോര്‍ട്ടും, അതത് രാജ്യങ്ങളിലെ വിശ്വാസപ്രമാണങ്ങളുമൊക്കെ നിരോധനത്തിന് കാരണമാണ്. അത്തരത്തിൽ ചില രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

സമൂസ

സമൂസയ്ക്ക് സൊമാലിയയില്‍ നിരോധനമുൺറ്റ്. സമൂസയിലെ രൂപത്തിലെ ത്രികോണം, ക്രിസ്ത്യന്‍ അടയാളമാണെന്ന മതവാദികളുടെ ആരോപണത്തെ തുടര്‍ന്നാണ് 2011 മുതല്‍ സൊമാലിയയില്‍ സമൂസ നിരോധിച്ചിട്ടുള്ളത്.

ടൊമാറ്റോ സോസ്

2011 മുതൽ ഫ്രാന്‍സില്‍ ടൊമാറ്റോ സോസ് നിരോധിച്ചിട്ടുണ്ട്. തുടക്കത്തില്‍ സ്കൂളുകളിലായിരുന്നു നിരോധനമെങ്കിലും പിന്നീട് അത് വ്യാപിപ്പിച്ചു.

കിന്‍ഡര്‍

ആരോഗ്യത്തിന് ഹാനികരമെന്ന് കൺറ്റെത്തിയതിനാൽ അമേരിക്കയില്‍ കിന്‍ഡര്‍ എന്നയിനം മിഠായി നിരോധിച്ചിട്ടുണ്ട്. 1938ലെ ഫുഡ്, ഡ്രഗ് ആന്‍ഡ് കോസ്മെറ്റിക് ആക്‌ട് പ്രകാരമാണ് നിരോധനം.

ച്യൂയിങ് ഗം

1992 മുതൽ സിംഗപ്പൂരിൽ ച്യൂയിങ്ഗം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ വിവിധതരം സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന്, 2004ല്‍ ചിലയിനം ഡെന്റല്‍ ച്യൂയിങ്ഗത്തിനുള്ള നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു.

ജെല്ലി കപ്പ് മിഠായികള്‍

പശപശപ്പുള്ളതും മധുരമുള്ളതുമായ ജെല്ലി കപ്പ് മിഠായികള്‍, യുകെയും യൂറോപ്യന്‍യൂണിയനും നിരോധിച്ചിട്ടുണ്ട്. കുട്ടികൾ അഡിക്ഷൻ ഉണ്ടാക്കുമെന്നത് മുൻ നിർത്തിയാണ് നിരോധനം.

കുതിര മാംസം

അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പടെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ കുതിര മാംസത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിരോധനം.

തിളപ്പിക്കാത്ത പാലും പാലുല്‍പന്നങ്ങളും

ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതിനാൽ അമെരിക്കയിൽ തിളപ്പിക്കാത്ത പാലും, അതുപയോഗിച്ച്‌ തയ്യാറാക്കിയിട്ടുള്ള ഉല്‍പന്നങ്ങളും നിരോധിച്ചിട്ടുണ്ട്. കാനഡയിലും അമേരിക്കയിലെ 22 സംസ്ഥാനങ്ങളിലുമാണ് നിരോധനം. 

ഗോമാംസം

മതപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ ചില സ്ഥലങ്ങളിലെങ്കിലും ഗോമാംസം നിരോധിക്കപ്പെട്ടിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

21 thoughts on “വിവിധ രാജ്യങ്ങള്‍ നിരോധിച്ച എട്ടുതരം ആഹാരങ്ങൾ”

  1. Fantastic goods from you, man. I’ve consider your stuff previous to and you
    are simply too excellent. I actually like what you’ve bought right here, certainly
    like what you are saying and the way in which during which you are saying it.

    You’re making it enjoyable and you still care for to keep it
    smart. I can’t wait to read much more from you. That is really a tremendous website.

  2. It’s a pity you don’t have a donate button! I’d certainly donate
    to this fantastic blog! I guess for now i’ll settle for book-marking and adding your RSS
    feed to my Google account. I look forward to fresh updates and will talk about
    this website with my Facebook group. Talk soon!

Comments are closed.

Top
x