പതിനഞ്ച് വര്‍ഷക്കാലത്തെ പഠനത്തില്‍ നിന്നാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 3333 ആളുകളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിനാണ് ശാസ്ത്രജ്ഞര്‍ കൊഴുപ്പ് കൂടുതലുള്ള പാലുല്പന്നങ്ങള് ഉപയോഗിക്കുന്നവരില്‍ പ്രമേഹം വരാനുള്ള സാധ്യത 46 ശതമാനം വരെ കുറവാണെന്ന് കണ്ടെത്തിയത്.
പ്രമേഹത്തെ അകറ്റാന്‍ കൊഴുപ്പുള്ള പാല് സഹായിക്കുമെന്ന് പുതിയ കണ്ടെത്തല്‍. കൊഴുപ്പുള്ള പാലുല്പന്നങ്ങള് പതിവായി ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പതിനഞ്ച് വര്‍ഷക്കാലത്തെ പഠനത്തില്‍ നിന്നാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 3333 ആളുകളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിനാണ് ശാസ്ത്രജ്ഞര്‍ കൊഴുപ്പ് കൂടുതലുള്ള പാലുല്പന്നങ്ങള് ഉപയോഗിക്കുന്നവരില്‍ പ്രമേഹം വരാനുള്ള സാധ്യത 46 ശതമാനം വരെ കുറവാണെന്ന് കണ്ടെത്തിയത്.
കുറഞ്ഞ കൊഴുപ്പുള്ള പാലുല്പന്നങ്ങള് പ്രത്യേകിച്ച് ഗുണമൊന്നും നല്കുന്നില്ലെന്നിരിക്കേ എന്തിനാണ് കൊഴുപ്പുള്ളത് ഉപേക്ഷിക്കുന്നത് എന്നാണ് ശാസ്ത്ര വിഭാഗം ഉന്നയിക്കുന്ന ചോദ്യം. അതുകൊണ്ടുതന്നെ നല്ല കൊഴുപ്പുള്ള പാലുല്പന്നങ്ങള് കഴിക്കണമെന്നാണ് ഇവരുടെ അഭിപ്രായം.
എന്നാല്‍ കൊഴുപ്പ് നല്ലതും ചീത്തയും ഉണ്ടെന്നും നല്ല കൊഴുപ്പ് കാലറി അളവ് കുറയ്ക്കുമെന്നും പ്രമേഹ വിദഗ്ധ അഭിപ്രായപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.