Currency

പുലര്‍ച്ചെ എഴുന്നേല്‍ക്കാന്‍ ഇനി മടി വേണ്ട; ഈ ഗുണങ്ങള്‍ തിരിച്ചറിയൂ

സ്വന്തം ലേഖകന്‍Saturday, July 22, 2017 11:42 am

രാവിലെ എഴുന്നേല്‍ക്കാന്‍ എല്ലാവര്‍ക്കും ഒരുപോലെ മടിയുള്ള ഒരു കാര്യവുമാണ്. പുലര്‍ച്ചെ എഴുന്നേല്‍ക്കണമെന്നത് വെറുതെ പറയുന്ന ഒന്നല്ല. മറിച്ച് ഇത് മൂലം നമുക്ക് ഒരുപാട് ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്.

പണ്ടുമുതല്‍ നമ്മള്‍ പറഞ്ഞ് കേള്‍ക്കാറുള്ള ഒന്നാണ് ദിവസവും പുലര്‍ച്ചെ എഴുനേക്കണമെന്നത്. എന്നാല്‍ രാവിലെ എഴുന്നേല്‍ക്കാന്‍ എല്ലാവര്‍ക്കും ഒരുപോലെ മടിയുള്ള ഒരു കാര്യവുമാണ്. പുലര്‍ച്ചെ എഴുന്നേല്‍ക്കണമെന്നത് വെറുതെ പറയുന്ന ഒന്നല്ല. മറിച്ച് ഇത് മൂലം നമുക്ക് ഒരുപാട് ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്.

പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നത് നമ്മുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കും. മറ്റു ജോലികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നതിനു പുറമേ ഇത് നമ്മുടെ ജോലിയുടെ വേഗതയും വര്‍ദ്ധിപ്പിക്കും. മാത്രവുമല്ല നേരത്തെ എഴുന്നേല്‍ക്കുന്നവര്‍ക്ക് നേരത്തെ ഉറങ്ങാനും സാധിക്കും. ഇതു മൂലം കൃത്യമായ ഉറക്കം നമുക്ക് ലഭിക്കുകയും ഇതിലൂടെ നമ്മുടെ പല അസുഖങ്ങളും മാറിക്കിട്ടുകയും ചെയ്യും.

പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നതിലൂടെ കൂടുതല്‍ ഊര്‍ജസ്വലതയോടെ ജോലികളെല്ലാം വളരെ കുറഞ്ഞ സമയം കൊണ്ട് ചെയ്ത് തീര്‍ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പുലര്‍ച്ചെ എഴുന്നേറ്റു പഠിക്കുന്ന കുട്ടികള്‍ക്ക് നല്ല രീതിയില്‍ പഠിക്കാനും ബുദ്ധികൂടാനുമുള്ള സാധ്യതയുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x