സൂര്യോദയവും സൂര്യാസ്തമയവും ഊര്‍ജ്ജത്തിന്റെ പ്രധാന സ്രോതസാണല്ലോ. മനസിലെ സ്‌ട്രെസ്, സമ്മര്‍ദ്ദം എന്നിവ അകറ്റാനും സൂര്യപ്രകാശം ഉത്തമമാണെന്ന് പുതിയ പഠനം പറയുന്നു. സൂര്യോദയവും അസ്തമയവും മാത്രമല്ല സൂര്യന്റെ പ്രഭാവം എത്രമാത്രം ഒരു ദിവസം അനുഭവപ്പെടുന്നുണ്ടോ അത്രയും നല്ല മാനസിക ഉല്ലാസം ആളുകള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ നിന്ന് മനസിലായത്.
സൂര്യന്റെ പ്രകാശം ഇല്ലാത്ത കാലാവസ്ഥകളില്‍ ആളുകള്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങളും സ്‌ട്രെസും അനുഭവിക്കുന്നുണ്ട്. മൊത്തത്തില്‍ സൂര്യ പ്രകാശത്തോട് ആഭിമുഖ്യം കാണിക്കുന്നവര്‍ക്കാണ് നല്ല മാനസിക ആരോഗ്യം ഉണ്ടാകുകയെന്നും അമേരിക്കയിലെ ബ്രിഗാം യംഗ് സര്‍വകലാശാലയില്‍ നടന്ന പഠനത്തില്‍ നിന്ന് വ്യക്തമായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.