അവസാന വാഹനവും കടന്നു പോയ ശേഷം മറ്റുവാഹനങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തി വലത്തേക്ക് തിരിയുന്ന ബിഎംഡബ്ല്യൂവാണ് വീഡിയോയിലുള്ളത്. പൊടുന്നനെയാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു ചെറുകാര്‍ ശൂന്യതയില്‍ നിന്നെന്ന വണ്ണം റോഡില്‍ പ്രത്യക്ഷപ്പെടുന്നത്.
പലതരം പ്രേത കഥകള്‍ നമ്മള് കേട്ടിട്ടുണ്ടെങ്കിലും വാഹനത്തിന്റെ രൂപത്തിലുള്ള പ്രേതകഥകളൊക്കെ ഹോളിവുഡ് സിനിമകളിലൊക്കെ മാത്രമേ കണ്ടിട്ടുള്ളൂ. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് അത്തരം ഒരു പ്രേത കാറിന്റെ വീഡിയോയാണ്. പൊടുന്നനെ റോഡില്‍ പ്രത്യക്ഷപ്പെട്ട ഒരു കാറിനെ ഇടിച്ചു തെറിപ്പിക്കുന്ന ബിഎംഡബ്ലിയുവിന്റെ വീഡിയോ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സിംഗപ്പൂരിലാണ് സംഭവം നടന്നത്. റോഡിലെ ട്രാഫിക് സിഗ്നലില്‍ നിന്നും മുന്നോട്ടു നീങ്ങുന്ന വെളുത്ത നിറത്തിലുള്ള ബിഎംഡബ്ല്യൂ 6 സീരീസ് കാറിന്റെ ദൃശ്യങ്ങള്‍ മറ്റൊരു കാറിന്റെ ഡാഷ് ക്യാമറയിലാണ് പതിഞ്ഞത്. മുന്നോട്ട് പോകുന്നതിന് സിഗ്നല്‍ കിട്ടി, അവസാന വാഹനവും കടന്നു പോയ ശേഷം മറ്റുവാഹനങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തി വലത്തേക്ക് തിരിയുന്ന ബിഎംഡബ്ല്യൂവാണ് വീഡിയോയിലുള്ളത്. പൊടുന്നനെയാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു ചെറുകാര്‍ ശൂന്യതയില്‍ നിന്നെന്ന വണ്ണം റോഡില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ കാറില്‍ ഇടിച്ച് ബിഎംഡബ്ല്യൂ നില്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
എന്നാല്‍ ഇത് വെറും ഒപ്റ്റിക്കല്‍ ഇല്ല്യൂഷനാണെന്ന് തുടര്‍ച്ചയായി വീഡിയോ കണ്ടാല്‍ മനസിലാകും. ഡാഷ് ക്യാമറയില്‍ ഈ ചെറുകാറിനെ കാണാത്തതാണ്. വീഡിയോയുടെ ഒമ്പതാം സെക്കന്‍ഡ് മുതല്‍ സൂക്ഷിച്ചു നോക്കൂ. ബിഎംഡബ്ല്യൂവിന്റെ ടോപ്പിനു മുകളിലൂടെ ആ ചെറുകാറിന്റെ മുകള്‍ വശം ചെറുതായി കാണാനാകും. വീഡിയോ കണ്ടു നോക്കി നിങ്ങള്‍ക്കും ഇത് പ്രേതമാണോ അല്ലയോ എന്ന് തീരുമാനിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.