തെക്കന്‍ ഏഷ്യയാണ് ബ്ലൂ കോറലിന്റെ ജന്മദേശം. രണ്ട് മീറ്ററോളം നീളമുണ്ട് ഇവയ്ക്ക്. ഇവയുടെ വിഷം ഉപയോഗിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ പേശിസങ്കോചം മാറ്റാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
പാമ്പിന്റെ വിഷം വേദന സംഹാരിയായി ഉപയോഗിക്കാമെന്ന് പുതിയ കണ്ടെത്തല്‍. ലോകത്തിലെ ഏറ്റവും മാരകമായ വിഷപ്പാമ്പുകളില്‍ ഒന്നായ ബ്ലൂ കോറല്‍ പാമ്പിന്റെ വിഷമാണ് വേദനസംഹാരിയാക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
വിഷത്തിന്റെ കാഠിന്യം മൂലം ‘കൊലയാളികളിലെ കൊലയാളി’യെന്നാണ് ഇവ അറിയപ്പെടുന്നത്. തെക്കന്‍ ഏഷ്യയാണ് ബ്ലൂ കോറലിന്റെ ജന്മദേശം. രണ്ട് മീറ്ററോളം നീളമുണ്ട് ഇവയ്ക്ക്. രാജവെമ്പാലയ്ക്ക് സമാനമാണ് ഇരപിടിത്തം. ഇവയുടെ വിഷം ഉപയോഗിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ പേശിസങ്കോചം മാറ്റാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
സാധാരണ പാമ്പിന്റെ വിഷത്തിന് വിപരീതമായാണ് കോറല്‍ പാമ്പിന്റെ വിഷം പ്രവര്‍ത്തിക്കുന്നത്. പാമ്പിന്റെ വിഷം അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ട് ഇത് ചികിത്സയ്ക്ക് ഉപയോഗിക്കാം എന്നാണ് പറയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.