Currency

ഭക്ഷ്യസുരക്ഷയ്ക്കായി നാല് ഹരിതഗൃഹങ്ങള്‍

Thursday, September 8, 2016 1:21 pm

ഓരോ വര്‍ഷവും 80,000 ടണ്‍ പച്ചക്കറികളും പഴങ്ങളും ഉത്പാദിപ്പിക്കാനാണ് തീരുമാനം.

ഭക്ഷ്യ സുരക്ഷ ത്വരിതപ്പെടുത്താനായി രാജ്യത്ത് നാല് ഹരിതഗൃഹങ്ങള്‍ നിര്‍മിക്കും. ഇവയിലൂടെ ഓരോ വര്‍ഷവും 80,000 ടണ്‍ പച്ചക്കറികളും പഴങ്ങളും ഉത്പാദിപ്പിക്കാനാണ് തീരുമാനം. പദ്ധതിയിലൂടെ ആഭ്യന്തര ഉത്പാദനത്തില്‍ വന്പിച്ച വര്‍ധന ഉണ്ടാക്കുക എന്നതാണ് ലക്‌ഷ്യം.

ഹരിതഗൃഹങ്ങള്‍ നിര്‍മിക്കുന്നത് അല്‍ മര്‍ഖിയ, അല്‍ ജാനൂബിയ എന്നീ സ്ഥലങ്ങളിലാണ്. ഓരോ ഹരിതഗൃഹത്തിനും ഒരു ചതുരശ്ര കിലോമീറ്റര്‍ വീതം മുഴുവന്‍ നാല് ചതുരശ്രകിലോമീറ്ററാണ് ആവശ്യമായിട്ടുള്ളത്. ഓരോന്നിലും പ്രതിവര്‍ഷം 20.000 ടണ്‍ വിളകള്‍ ഉത്പാദിപ്പിക്കും. ന്യായമായ വിലയില്‍ ഗുണമേന്മയുള്ള വിളകള്‍ വിപണിയിലെത്തിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സാമ്പത്തിക വികസന പദ്ധതിയിലെ പ്രമോഷന്‍ ഓഫ് പ്രൈവറ്റ് സെക്ടര്‍ എന്‍ഗേജ്മെന്‍റ് ടെക്നിക്കല്‍ കമ്മിറ്റി പദ്ധതിയില്‍ പങ്കാളികളാകാനുള്ള പൊതുദര്‍ഘാസ് വിളിച്ചിട്ടുണ്ട്.

വിളകളുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനുള്ള മാര്‍ഗങ്ങളില്‍ മികച്ച ഒന്നാണ് ഹരിതഗൃഹങ്ങള്‍. കൃഷിയ്ക്കായി ആധുനിക സാങ്കേതിക വിദ്യകളും രംഗത്തിറക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x