Currency

ഉപരോധം ഭക്ഷ്യ സുരക്ഷയെ ബാധിച്ചില്ല

സ്വന്തം ലേഖകന്‍Monday, May 21, 2018 1:47 pm

ദോഹ: ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഭക്ഷ്യ സുരക്ഷയെ ബാധിച്ചില്ലെന്ന് ബ്രിട്ടനില്‍ നിന്ന് പുറത്തിറങ്ങുന്ന എക്കണോമിക്‌സ് മാഗസിന്‍. അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന പച്ച ക്കറികള്‍, പാല്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ യഥാ സമയം എത്തിക്കുന്നതില്‍ വിജയിച്ച ഭരണകൂടം ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിലും വിജയം നേടിയെന്ന് മാഗസിന്‍ വിലയിരുത്തുന്നു. സൗദി അറേബ്യയില്‍ നിന്നാണ് പ്രധാനമായും പച്ചക്കറികളും പാലും ദോഹയില്‍ എത്തിയിരുന്നത്.

ഒരു സുപ്രഭാതത്തില്‍ അതിര്‍ത്തിയടച്ച് സൗദിയില്‍ നിന്നുള്ള ഇറക്കുമതി പൂര്‍ണമായി നിലച്ചപ്പോള്‍ ഉടന്‍ പകരം സംവിധാനം കാണാന്‍ കഴിഞ്ഞു. ഇതോടെ ഉപരോധത്തെ മറികടക്കാന്‍ കഴിയുമെന്ന സന്ദേശം ജനങ്ങള്‍ക്ക് കൈമാ റാനായി. നേരത്തെ അവശ്യ സാധനങ്ങള്‍ ഇറക്കുമതി ചെയ്ത രാജ്യങ്ങള്‍ക്ക് പകരം പുതിയ രാജ്യങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ രാജ്യത്തിന് സാധിച്ചു.

ഇതിന് പുറമെ രാജ്യത്തിന് ആവശ്യമായ പാല്‍ ഇവിടെ തന്നെ ഉല്‍പാദിപ്പിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി. രാജ്യത്തിന് ആവശ്യമായ പച്ചക്കറികളില്‍ നല്ലൊരു ശതമാനം ഇവിടെ തന്നെ ഉല്‍പാദിപ്പിച്ചു. ഖത്തറിന്റെ ഭക്ഷ്യസുരക്ഷാ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഉപരോധം സഹായിച്ചതെന്ന വിലയിരുത്തലാണ് എക്കണോമിക്‌സ് മാഗസിന്‍ നടത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x