ഭക്ഷണസാധനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള 1990ലെ എട്ടാം നമ്പര്‍ നിയമത്തിലെ ഏതാനും വ്യവസ്ഥകള്‍ ഭേദഗതി ചെയ്താണ് നിയമത്തിന് അംഗീകാരം നല്‍കിയത്. 2017ലെ 20-ാം നമ്പര്‍ നിയമം ആയാണ് ഇത് അറിയപ്പെടുക.
ദോഹ: ഭക്ഷ്യനിയന്ത്രണ നിയമ ഭേദഗതിക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്കി. ഭക്ഷണസാധനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള 1990ലെ എട്ടാം നമ്പര്‍ നിയമത്തിലെ ഏതാനും വ്യവസ്ഥകള്‍ ഭേദഗതി ചെയ്താണ് നിയമത്തിന് അംഗീകാരം നല്‍കിയത്. 2017ലെ 20-ാം നമ്പര്‍ നിയമം ആയാണ് ഇത് അറിയപ്പെടുക.
ഗുരുതരമായ നിയമലംഘനം നടത്തുന്ന ഭക്ഷ്യശാലകള്‍ സ്ഥിരമായി അടച്ചുപൂട്ടും. പുതിയ ഭേദഗതിയില്‍ ഇതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുന്നതാണ്. അടച്ചുപൂട്ടുന്ന സ്ഥാപനത്തിന്റെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി രണ്ടു പ്രാദേശിക പത്രങ്ങളില്‍ അധികൃതര്‍ പരസ്യം നല്‍കുകയും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്സൈറ്റില്‍ ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കുകയും ചെയ്യും.
സ്ഥാപനം അടച്ചുപൂട്ടിയ അറിയിപ്പ് പൊതുജനശ്രദ്ധയില്പ്പെടും വിധത്തില്‍ സ്ഥാപനത്തിലും പതിക്കും. അടച്ചുപൂട്ടുന്നതിന്റെ ഭാഗമായിവരുന്ന ചെലവുകള്‍ നിയമലംഘനം നടത്തുന്നവരില്‍ നിന്നീടാക്കും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന മുറയ്ക്ക് നിയമം പ്രാബല്യത്തിലാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.