Currency

സൗദി തൊഴില്‍ നിയമങ്ങളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിമാനങ്ങളിലും

സ്വന്തം ലേഖകന്‍Tuesday, May 30, 2017 2:06 pm

മലയാളമുള്‍പ്പെടെ ഒന്‍പത് ഭാഷകളിലാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍. തൊഴിലാളികളുടെ അവകാശങ്ങളും ബാധ്യതകളുമാണ് വീഡിയോ പ്രസന്റേഷനിലൂടെ വിശദീകരിക്കുക. തൊഴിലാളിയും തൊഴില്‍താദാവും തമ്മിലുള്ള കരാര്‍, തൊഴില്‍ സമയം, തൊഴിലുടമ നല്‍കേണ്ട വിവിധ സര്‍ക്കാര്‍ ഫീസുകള്‍ തുടങ്ങി വിദേശ തൊഴിലാളികള്‍ അറിഞ്ഞിരിക്കേണ്ട തൊഴില്‍ രംഗത്തെ സുപ്രധാന വിവരങ്ങളാണ് ഉള്ളടക്കം.

റിയാദ്: സൗദിയിലെ തൊഴില്‍ നിയമങ്ങളെക്കറിച്ച് ബോധവല്‍ക്കരണത്തിന് വിമാനത്തില്‍ സംവിധാനമൊരുക്കുന്നു. തൊഴില്‍ തേടി സൗദിയിലേക്ക് വരുന്നവര്‍ക്ക് തൊഴില്‍ നിയമങ്ങളെ കുറിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുവേണ്ടിയാണ് പുതിയ സംവിധാനം ഒരുക്കുന്നത്. തൊഴില്‍ മന്ത്രാലയം സൗദി എയര്‍ലൈന്‍സ് വിമാനങ്ങളില്‍ മലയാളമുള്‍പ്പെടെ വിവിധ ഭാഷകളില്‍ ബോധവല്‍ക്കരണത്തിനാണ് സംവിധാനം ഒരുക്കുന്നത്.

മലയാളമുള്‍പ്പെടെ ഒന്‍പത് ഭാഷകളിലാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍. തൊഴിലാളികളുടെ അവകാശങ്ങളും ബാധ്യതകളുമാണ് വീഡിയോ പ്രസന്റേഷനിലൂടെ വിശദീകരിക്കുക. തൊഴിലാളിയും തൊഴില്‍താദാവും തമ്മിലുള്ള കരാര്‍, തൊഴില്‍ സമയം, തൊഴിലുടമ നല്‍കേണ്ട വിവിധ സര്‍ക്കാര്‍ ഫീസുകള്‍ തുടങ്ങി വിദേശ തൊഴിലാളികള്‍ അറിഞ്ഞിരിക്കേണ്ട തൊഴില്‍ രംഗത്തെ സുപ്രധാന വിവരങ്ങളാണ് ഉള്ളടക്കം.

നിയമ ലംഘനങ്ങളെകുറിച്ച മുന്നറിയിപ്പും ഇതിലുണ്ട്. മടക്കയാത്രക്കുള്ള ടിക്കറ്റുള്‍പ്പെടെ സ്‌പോണ്‍സറുടെ ഉത്തരവാദിത്വമാണെന്ന് വ്യക്തമാക്കുന്ന വീഡിയോ, വിദേശികളുടെ പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍മാര്‍ക്ക് കൈവിട്ടു നല്‍കേണ്ടതില്ലെന്നും ബോധവല്‍ക്കരിക്കുന്നു.

തൊഴില്‍ രംഗത്തെ നിയമം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയായാണ് തീരുമാനം. തൊഴിലാളികള്‍ വഞ്ചിതരാകാതിരിക്കാനും നിയമ നടപടികള്‍ നേരിടാതിരിക്കാനും പുതിയ സേവനം ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x