
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും നിർബന്ധിത ക്വാറന്റയിൻ. കേന്ദ്ര സർക്കാർ നിർദേശം ബുധനാഴ്ച മുതൽ പ്രാബല്യത്തിലാകും.
യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കും ഈ രാജ്യങ്ങളിലെ എയർപോർട്ടുകളിലിറങ്ങി ഇന്ത്യയിലെത്തുന്നവർക്കും 14 ദിവസത്തെ നിർബന്ധിത നിരീക്ഷണം (ക്വാറന്റയിൻ) ഏർപ്പെടുത്താനാണ് തീരുമാനം. സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിറുത്തിവെച്ചിട്ടുണ്ട്.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ ഫ്രീ ട്രേഡ് അസോസിയേഷൻ രാജ്യങ്ങൾ, യു.കെ., തുർക്കി എന്നിവിടങ്ങളിൽനിന്നുമുള്ളവർ ഇന്ത്യയിലേക്ക് വരുന്നതിന് മാർച്ച് 18 മുതൽ 31വരെ വിലക്കുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.