ഏത് മജീഷ്യന്റെയും പ്രധാന ആയുധം കയ്യടക്കവും വേഗതയുമാണ്. ഈ അടിസ്ഥാനത്തിലൂന്നിയാണ് മജീഷ്യന്‍ കാഴ്ചക്കാരനെ മായാലോകത്ത് എത്തിക്കുന്നത്. എന്നാല്‍ കൈവിരലുകള്‍ക്കിടയില്‍ നിന്ന് നാണയം അപ്രത്യക്ഷമാക്കുക, ഒളിപ്പിച്ച് വച്ചിട്ടുള്ള മറ്റ് സാധനങ്ങള്‍ പുറത്തെടുക്കുക ഇവയൊക്കെയായിരുന്നു വലിയ ട്രിക്കുകള്‍. ഈ ട്രിക്കുകളൊക്കെ ഇപ്പോള്‍ പഴങ്കഥയായി മാറിയിരിക്കുകയാണ്. ഇവിടെ വിരല്‍ പകുതിയില്‍ വെച്ച് മുറിച്ചും വീണ്ടും യോജിപ്പിച്ചുമാണ് മായാജാലം.
16 സെക്കന്റ് മാത്രമുള്ള വീഡിയോ ഏപ്രില്‍ 30നാണ് യു ട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. ഇതിനകം 20 ലക്ഷത്തോളം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. വിന്‍സന്റ് കോ എന്നയാളാണ് വീഡിയോ യൂട്യൂബിലിട്ടത്. മജീഷ്യന്റെ മുഖം വീഡിയോയില്‍ ഇല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.