Currency

ഹജ്ജ് സീസണ്‍: സേവനത്തിനെത്തുന്ന ജോലിക്കാരുടെ വിസ ഫീസ് സര്‍ക്കാര്‍ വഹിക്കും

സ്വന്തം ലേഖകന്‍Tuesday, April 11, 2017 10:08 am

റിയാദ്: ഹജ്ജ് സീസണില്‍ സേവനത്തിനെത്തുന്ന ജോലിക്കാരുടെ വിസ ഫീസ് സര്‍ക്കാര്‍ വഹിക്കാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചു. തിങ്കളാഴ്ച സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ബലികര്‍മവും അതുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളും ചെയ്യാന്‍ എത്തുന്ന ജോലിക്കാരുടെ വിസഫീസ് അടുത്ത അഞ്ച് വര്‍ഷം സര്‍ക്കാര്‍ വഹിക്കാനാണ് തീരുമാനം.

അഞ്ച് വര്‍ഷത്തെ കാലാവധി തീരുന്ന വേളയില്‍ വിസ ഫീസുമായി ബന്ധപ്പെട്ട നടപടി കൈകൊള്ളാന്‍ ധനകാര്യ മന്ത്രാലയത്തെ മന്ത്രിസഭ ചുമതലപ്പെടുത്തി. സൗദിയിലെ പുതുക്കിയ വിസ ഫീസിന്റെ സാഹചര്യത്തില്‍ ഇത്തരം സേവനത്തിനെത്തുന്ന ജോലിക്കാരുടെ ആഗമനത്തില്‍ നിലനിന്ന അനിശ്ചിതത്വത്തിന് അന്ത്യമായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x