മക്ക-മദീന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ മദീന-ജിദ്ദ റൂട്ടിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഹറമൈന്‍ റെയില്‍ പാതയിലുടെ ജിദ്ദയില്‍ നിന്ന് മദീനയിലേക്കും മദീനയില്‍നിന്ന് തിരിച്ച് ജിദ്ദയിലേക്കുമുള്ള പരീക്ഷണ ഓട്ടമാണ് നടന്നത്.
ജിദ്ദ: ഹറമൈന്‍ ട്രെയിന്‍ വിജയകരമായി പരീക്ഷണ ഓട്ടം നടത്തി. മക്ക-മദീന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ മദീന-ജിദ്ദ റൂട്ടിലാണ് പരീക്ഷണ ഓട്ടം നടത്തിയത്.
ഹറമൈന്‍ റെയില്‍ പാതയിലുടെ ജിദ്ദയില്‍ നിന്ന് മദീനയിലേക്കും മദീനയില്‍നിന്ന് തിരിച്ച് ജിദ്ദയിലേക്കുമുള്ള പരീക്ഷണ ഓട്ടമാണ് നടന്നത്. മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍, റെയില്‍ പദ്ധതി നടപ്പാക്കുന്ന കമ്പനിയുടെ മുതിര്‍ന്ന ഉദേൃാഗസ്ഥര്‍, വിവിധ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി 250 ഓളം പേര്‍ പരീക്ഷണ ഓട്ടത്തില്‍ പങ്കെടുത്തു.
മണിക്കൂറില്‍ 25 മുതല്‍ 100 വരെ കിലോമീറ്റര്‍ വേഗതയിലാണ് യാത്ര ആരംഭിച്ചത്. റാബിഗില്‍ നിന്ന് മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയിലാണ് മദീനയിലേക്ക് യാത്ര തിരിച്ചത്. രണ്ടു മണിക്കൂറെടുത്ത് ട്രെയിന്‍ മദീന സ്റ്റേഷനിലെത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.