
റിയാദ്: മേഖലയിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ സര്‍വീസില്‍ പൊതുജന സേവനം ആരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടു മാസത്തേക്കു ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്. സൗദി ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബര്‍ 25ന് ഭരണാധികാരി സല്‍മാന്‍ രാജാവ് ഹറമൈന്‍ ട്രെയിന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തിരുന്നു.
അതിവേഗ ട്രെയിന്‍ സേവനത്തിലൂടെ മക്കയ്ക്കും മദീനയ്ക്കുമിടയിലെ യാത്ര കൂടുതല്‍ എളുപ്പമായി. ബസില്‍ അഞ്ചു മണിക്കൂറെടുത്തിരുന്ന മക്ക-മദീന യാത്രയ്ക്ക് ഇനി ട്രെയിനില്‍ ഒന്നര മണിക്കൂര്‍ മതി. തുടക്കത്തില്‍ രാവിലെ എട്ട്, പത്ത്, ഉച്ചയ്ക്ക് ഒന്ന്, വൈകിട്ട് അഞ്ച് എന്നീ സമയങ്ങളിലായി ഇരു ദിശകളിലേക്കും എട്ടു സര്‍വീസാണുണ്ടാവുക.
ജനുവരി മുതല്‍ സര്‍വീസുകളുടെ എണ്ണം 12 ആയി ഉയര്‍ത്തും. വര്‍ഷത്തില്‍ ആറു കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.