
മദീന: മക്ക- മദീന ഹറമൈന്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഒരേ സമയം ഇരു ദിശയിലേക്കും രണ്ടു ട്രെയിനുകളായി സര്‍വീസ് നടത്തും. പുതിയ ഷെഡ്യൂളോടെ പ്രതിദിന സര്‍വീസുകളുടെ എണ്ണം പത്താവും. ബുധന്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി ദിവസവും അഞ്ചു സര്വിസുകളായാണ് അല്‍ ഹറമൈന്‍ ട്രെയിന്‍ യാത്ര നടത്തിയിരുന്നത്. ഈ സ്ഥനത്തേക്കാണ് ഓരേ സമയം രണ്ടു ട്രെയിനുകള്‍ വീതം സര്‍വീസ് നടത്തുന്നത്.
ഇതോടെ ഒരുസമയം 834 പേര്‍ക്ക് യാത്ര ചെയ്യാനാവും. ഇതോടെ തീര്‍ഥാടകരുടെ യാത്ര കൂടുതല്‍ എളുപ്പമാകും. 3 ക്യാബിനുകളിലായി 417 സീറ്റുകള്‍ ഉള്ള ട്രെയിനുകളാണ് നിലവില്‍ സര്‍വിസുകള്‍ നടത്തിയിരുന്നത്. തിരക്ക് കണക്കിലെടുത്താണ് പുതിയ സര്‍വീസുകള്‍.
ഇതിനകം ആയിരം സര്‍വീസുകളിലായി 4 ലക്ഷം പേര് ഹറമൈന്‍ ട്രെയിന്‍ ഉപയോഗപെടുത്തി. ജിദ്ദ, മദീന, റാബിഗ് എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റേഷനുകള്‍. ജിദ്ദ വിമാനത്താവളത്തിലും സ്റ്റേഷന് ഉടന്‍ പണി തീര്‍ക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.