കൃത്യമായ ഇടവേളകളില്‍ ഏകദേശം ഒരു മിനിറ്റില്‍ താഴെ ചെവിയില്‍ അനുഭവപ്പെടുന്ന മൂളല്‍ ശബ്ദം (Tinnitus) ഇതിന്റെ ലക്ഷണമാണ്. എന്നാല്‍ മിക്കവരും ഇത് അവഗണിക്കുകയാണ് പതിവ്. ഇത്തരം മൂളല്‍ ശബ്ദം കേള്‍വിശക്തി കുറയുന്നതിന്റെ മുന്നറിയിപ്പാകാമെന്നാണ് പുതിയ പഠനങ്ങളില്‍ പറയുന്നത്.
കൗമാരപ്രായക്കാര്‍ക്കിടയില്‍ കേള്‍വിശക്തി കുറയുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. കേള്‍വിശക്തി കുറയുന്നതിന്റെ ലക്ഷണങ്ങളായുള്ള മുന്നറിയിപ്പുകള്‍ മിക്കവരും അവഗണിക്കുകയാണെന്നും പഠനങ്ങള്‍ പറയുന്നു. കൃത്യമായ ഇടവേളകളില്‍ ഏകദേശം ഒരു മിനിറ്റില്‍ താഴെ ചെവിയില്‍ അനുഭവപ്പെടുന്ന മൂളല്‍ ശബ്ദം (Tinnitus) ഇതിന്റെ ലക്ഷണമാണ്. എന്നാല്‍ മിക്കവരും ഇത് അവഗണിക്കുകയാണ് പതിവ്. ഇത്തരം മൂളല്‍ ശബ്ദം കേള്‍വിശക്തി കുറയുന്നതിന്റെ മുന്നറിയിപ്പാകാമെന്നാണ് പുതിയ പഠനങ്ങളില്‍ പറയുന്നത്.
ചെവിയിലെ അഴുക്ക് നീക്കുന്നതിന് ഉപയോഗിക്കുന്ന ഇയര്‍ ബഡ്സ് മുതല്‍ ഉയര്‍ന്ന ശബ്ദത്തില്‍ സ്ഥിരമായി ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് വരെ കേള്‍വിശക്തി നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നതായാണ് പഠനം പറയുന്നത്. നൈറ്റ് ക്ലബ്ബുകളിലെ ഉയര്‍ന്ന ശബ്ദവും റോക്ക്, സംഗീത വിരുന്നുകളും കേള്‍വിശക്തിയെ ദോഷകരമായി ബാധിക്കുന്നു. ഇത് 30-40 വയസിനകം കേള്‍വിശക്തി നഷ്ടപ്പെടാന്‍ സാഹചര്യമൊരുക്കും.
കൗമാരപ്രായക്കാര്‍ക്കിടയില്‍ ഇത് വ്യാപകമായി കണ്ടുവരുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. 11 നും 17 നും ഇടയില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തി നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.